മലപ്പുറം: ജില്ലയെ കോവിഡ് ഭയത്തിലേക്ക് തള്ളിയിടുകയാണ് പൊന്നാനി താലൂക്കിലെ സമ്പർക്ക ഫലങ്ങൾ. കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 12 ൽ 11 കേസുകളും പൊന്നാനി താലൂക്കിലാണ്. 63 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന ഫലത്തേക്കാൾ മലപ്പുറത്തെ പേടിപ്പിക്കുന്നത് അതിൽ 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു എന്ന വിവരം ആണ്.
താനൂർ ചീരാൻ കടപ്പുറം സ്വദേശിനി ആയ 85 കാരി ഒഴികെ മറ്റെല്ലാവരും പൊന്നാനി താലൂക്കിൽ ഉളളവർ. ഇതിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറും നഴ്സും കോവിഡ് കെയർ വളണ്ടിയറും പൊലീസുകാരനും നഗരസഭാ അംഗവും നഗരസഭാ ജീവനക്കാരനും അങ്കണവാടി ടീച്ചറും തുടങ്ങി പെട്രോൾ പമ്പിലെ ജീവനക്കാരിയും ലോട്ടറി വിൽപ്പനക്കാരനും വരെ ഉണ്ട്.
TRENDING:COVID 19 | യാത്രക്കാർക്ക് കരുതലോടെ കൊച്ചിൻ എയർപോർട്ട്; വീഡിയോ പങ്കുവെച്ച് സിയാൽ
[NEWS]
എല്ലാവരും ഏറെ ജനങ്ങളുമായി ഇടപഴകുന്നവർ. ഇതാണ് ആശങ്ക നൽകുന്ന കാര്യം. കഴിഞ്ഞ ദിവസങ്ങളിൽ പൊന്നാനി മേഖലയിൽ നടത്തിയ പരിശോധന ഫലങ്ങൾ ഇനിയും വരാനുണ്ട്. അതുകൊണ്ടു തന്നെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
നിലവിലെ കണ്ടെയിൻമെന്റ് സോണുകൾ വീണ്ടും ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് മാറാനും സാധ്യതയുണ്ട്. അതേസമയം എടക്കര പഞ്ചായത്തിലെ 3,4,5 വാർഡുകളും വഴിക്കടവ് പഞ്ചായത്തിലെ 21 ആം വാർഡും കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. മേഖലയിൽ സമ്പർക്കത്തിലൂടെ കോവിഡ് പടർന്ന സാഹചര്യത്തിൽ ആണ് കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona in Kerala, Corona Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus Kerala, Corona virus spread, Coronavirus, Coronavirus in kerala, Coronavirus kerala, Covid 19, COVID19