HOME » NEWS » Corona » CORONA CURFEW EXTENDED TO MAY 17 IN UTTAR PRADESH RESTRICTIONS TIGHTENED

Covid 19 | ഉത്തര്‍പ്രദേശില്‍ കൊറോണ കര്‍ഫ്യൂ മേയ് 17 വരെ നീട്ടി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

തദ്ദേശീയ തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം വൈറസ് വ്യാപനം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ഫ്യൂ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

News18 Malayalam | news18-malayalam
Updated: May 9, 2021, 4:25 PM IST
Covid 19 | ഉത്തര്‍പ്രദേശില്‍ കൊറോണ കര്‍ഫ്യൂ മേയ് 17 വരെ നീട്ടി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
News18 Malayalam
  • Share this:
ലഖ്‌നൗ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയ കൊറോണ കര്‍ഫ്യൂ മേയ് 17 വരെ നീട്ടി. സംസ്ഥാനത്ത് മേയ് 10 വരെ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. കര്‍ഫ്യൂ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തദ്ദേശീയ തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം വൈറസ് വ്യാപനം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ഫ്യൂ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ സമയത്ത് കോവിഡ് കേസുകളില്‍ കുറവുണ്ടായതായും സര്‍ക്കാര്‍ വ്യക്തമാക്കി.

Also Read- Covid 19 | സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാര്‍ഗരേഖ പരിഷ്‌കരിച്ചു

ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ 26,847 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 2,24,645 ആണ്. അതേസമയം സംസ്ഥാനത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,35,87,719 ആയി. ഇതില്‍ 10955900 പേര്‍ ആദ്യ ഡോസ് വാക്‌സിനും 2731279 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.

കര്‍ഫ്യൂ കാലയളവില്‍ സാമൂഹിക, രാഷ്ട്രീയ,മത സമ്മേളനങ്ങള്‍ പാടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും മാത്രമേ അനുമതി നല്‍കു,. സിനിമ ഹാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, സ്‌പേര്‍ട്‌സ് കോംപ്ലക്‌സുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും.

സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അന്തര്‍ സംസ്ഥാന ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

Also Read- 'സ്വന്തം വിസർജ്യത്തിനുമേൽ 2 ദിവസം; രക്ഷപ്പെട്ടത് കേരളത്തിലെത്തിയതുകൊണ്ട് മാത്രം'; ഡൽഹിയിലെ ആശുപത്രി ദിനങ്ങളെ കുറിച്ച് ഒരു കുറിപ്പ്

അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. മേയ് 17 ന് പുലര്‍ച്ചെ അഞ്ചു മണിവരെ ലോക്ഡൗണ്‍ സംസ്ഥാനത്ത് നിലനില്‍ക്കും. അതേസമയം സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ലോക്ഡൗണ്‍ കാലയളവ് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ പ്രധാന പ്രശ്നം ഓക്സിജന്‍ ക്ഷാമമായിരുന്നെന്നും അത് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പരിഹരിച്ചെന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഏപ്രില്‍ പകുതിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനമായിരുന്നു. ഇപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമായി കുറഞ്ഞു.

എന്നാല്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതാണെന്നും കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ കാലയളവില്‍ മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4,03,738 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,092 മരണങ്ങളും രേഖപ്പെടുത്തി. ആകെ കോവിഡ് രോഗികളുടെ എണ്ണം 2.22 കോടിയായി. തുടര്‍ച്ചയായ നാലാം ദുവസവും രാജ്യത്തെ കോവിഡ് കേസുകള്‍ നാലു ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്നത്
Published by: Jayesh Krishnan
First published: May 9, 2021, 4:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories