COVID 19 | കരിഞ്ചന്തയിൽ കൊറോണ ഇൻജക്ഷൻ; 50 വയസുകാരി അറസ്റ്റിൽ; മുംബൈയിലും താനെയിലും റാക്കറ്റുകൾ സജീവം

ഉൽഹാസ് നഗറിലെ താമസക്കാരിയും വീട്ടമ്മയുമാണ് പ്രതിയായ നിതി പഞ്ച്വാനിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം, റാക്കറ്റിന്റെ തലവനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

News18 Malayalam | news18
Updated: July 24, 2020, 6:10 PM IST
COVID 19 | കരിഞ്ചന്തയിൽ കൊറോണ ഇൻജക്ഷൻ; 50 വയസുകാരി അറസ്റ്റിൽ; മുംബൈയിലും താനെയിലും റാക്കറ്റുകൾ സജീവം
News 18
  • News18
  • Last Updated: July 24, 2020, 6:10 PM IST
  • Share this:
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. കൊറോണയ്ക്കുള്ള വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മഹാരാഷ്ട്രയിലെ മുംബൈയിലും താനെയിലും കോവിഡിനുള്ള മരുന്ന് എന്ന പേരിൽ റെംഡെസിവിർ മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത്.

കൊറോണയ്ക്ക് അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കാമെന്ന് ഔദ്യോഗികമായി അമേരിക്കയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മരുന്നാണ് റെംഡെസിവിർ. ഇതിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് താനെ പൊലീസ് രണ്ടാമത്തെ റാക്കറ്റിനെയാണ് പിടികൂടിയത്. കൊറോണ വൈറസ് ചികിത്സയ്ക്ക് വേണ്ടി കരിഞ്ചന്തയിൽ മരുന്ന് വിൽക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.

You may also like:രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 89 രോഗബാധിതർ; മലപ്പുറത്ത് ആശങ്ക ഉയർത്തി കൊണ്ടോട്ടിയിലെ കോവിഡ് ഫലങ്ങൾ [NEWS]'40 എം.എൽ.എമാർക്ക് 65 വയസ് കഴിഞ്ഞ കാര്യം ജൂലൈ പത്തിന് സർക്കാർ ഓർത്തില്ലേ?' കെ.സുരേന്ദ്രൻ [NEWS] ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം [NEWS]

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ അംഗങ്ങളും ഉൽഹാസ് നഗർ സെൻട്രൽ പൊലീസ് സ്റ്റേഷനിലെ അംഗങ്ങളും ചേർന്നാണ് റാക്കറ്റിനെ പിടികൂടിയത്. 40,000 രൂപയ്ക്ക് മരുന്ന് വിൽക്കാൻ ശ്രമിച്ചതിന് 50 വയസുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തു.

ഉൽഹാസ് നഗറിലെ താമസക്കാരിയും വീട്ടമ്മയുമാണ് പ്രതിയായ നിതി പഞ്ച്വാനിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം, റാക്കറ്റിന്റെ തലവനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

റെംഡെസിവിർ, ടോസിലിസുമബ് എന്നീ മരുന്നുകൾ 25,000 രൂപ മുതൽ 50,000 രൂപ വരെ നിരക്കിൽ കരിഞ്ചന്തയിൽ വിറ്റതിന് അഞ്ചുപേരെ താനെ ആന്റി - എക്സ്റ്റോർഷൻ അംഗങ്ങൾ അറസ്റ്റ് ചെയ്തിരുന്നു.
Published by: Joys Joy
First published: July 24, 2020, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading