Coronavirus LIVE Updates: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73 മരണങ്ങളാണ് വിവിധയിടങ്ങളിൽ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 35000 കഴിഞ്ഞു. ഇതുവരെ 35,043 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 8888 പേർ രോഗമുക്തി നേടി. നിലവിൽ 25,007 പേർ ചികിത്സയിൽ കഴിയുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം ആഗോള തലത്തിൽ മരണസംഖ്യ 2,30,000 കഴിഞ്ഞു. മുപ്പത് ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.
തത്സമയ വിവരങ്ങൾ ചുവടെ: