കൊറോണ വെളളിത്തിരയേയും പിടികൂടുമോ?

ലോക് ഡൗൺ ഏപ്രിൽ 15 ന് ശേഷവും തുടരുകയാണെങ്കിൽ പെരുന്നാളിന് ശേഷമേ പുതിയ റിലീസുകൾ ഉണ്ടാകൂ. അപ്പഴേക്കും മഴക്കാലമാകും. ചുരുക്കി പറഞ്ഞാൽ മലയാള സിനിമാ മേഖലയിലെ കൊറോണ ഇംപാക്ട് ഈ വർഷാവസാനം ആയാലും തീരില്ല. 

News18 Malayalam | news18-malayalam
Updated: March 25, 2020, 3:06 PM IST
കൊറോണ വെളളിത്തിരയേയും പിടികൂടുമോ?
പ്രതിസന്ധിയിൽ സിനിമാലോകം
  • Share this:
കൊച്ചി: കൊറോണയും ലോക്ക് ഡൗണും മനഷ്യരെ മാത്രമല്ല സിനിമയെയും പിടിച്ചുലയ്ക്കുന്നു. അപ്രതീഷിത ട്വിസ്റ്റിൽ അന്ധാളിച്ച് നിൽക്കുകയാണ് സിനിമാ ലോകം.  പ്രതിസന്ധിയൊക്കെ കഴിയുമ്പോഴേക്കും മലയാള സിനിമയുടെ അവസ്ഥ എന്താകുമെന്നതാണ് ഇവിടുത്തെ സിനിമാപ്രവർത്തകരുടെ ഏറ്റവും വലിയ ആശങ്ക.

ഈ വിഷുവിന് ഇറങ്ങേണ്ടിയിരുന്ന മരയ്ക്കാർ, വൺ, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, മാലിക്, ഹലാൽ ലൗ സ്റ്റോറി, മോഹൻകുമാർ ഫാൻസ്, ഹിന്ദി ചിത്രമായ സൂര്യവംശി,1983 , തമിഴ് ചിത്രം മാസ്റ്റർ, ഏപ്രിൽ അവസാനം പുറത്തിറങ്ങേണ്ട സൂരാരെ പോട്ട്രു പിന്നെ പെരുന്നാൾ റിലീസിന് നിശ്ചയിച്ചിരുന്ന പ്രീസ്റ്റ് ,കുറുപ്പ്, തുറമുഖം, ആന പറമ്പ്, അജഗജാന്തരം, ആരവം, പട , കുഞ്ഞെൽദോ, മാർട്ടിൻ പ്രക്കാട്ട് ചിത്രം, വെയിൽ, കുർബാനി, കാവൽ, 2403 ഫീറ്റ്, ഓണത്തിന് തീയറ്ററിൽ എത്തേണ്ട മിന്നൽ മുരളി, പടവെട്ട്, അജിത്തിന്റെ വലിമൈ, ഉപചാര പൂർവ്വം ഗുണ്ടാ ജയൻ,മണിയറയിൽ അശോകൻ,ആഹാ,വർത്തമാനം,ലളിതം സുന്ദരം, ചതുർമുഖം പിന്നെയും ഒട്ടനേകം തമിഴ് ഹിന്ദി ചിത്രങ്ങളും കെ.ജി.എഫും. ഇതെല്ലാം ഇനി എപ്പോൾ പൂർത്തിയാകും? എപ്പോൾ റിലീസ് ചെയ്യും?
BEST PERFORMING STORIES:കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ അടയ്ക്കാൻ ഉത്തരവ് [NEWS]'നമുക്കെല്ലാവർക്കും ഈ നിയന്ത്രണങ്ങൾ സ്വീകരിക്കാം'; പ്രധാനമന്ത്രിയുടെ പ്രസംഗം [NEWS]ലോക്ക് ഡൗൺ: ബാറുകളും ബിവറേജുകളും അടച്ചി‌ടുന്നത് ഏപ്രിൽ 21 വരെ; മദ്യം ഓൺലൈനായി ലഭ്യമാക്കും‌ [NEWS]

ലോക് ഡൗൺ ഏപ്രിൽ 15 ന് ശേഷവും തുടരുകയാണെങ്കിൽ പെരുന്നാളിന് ശേഷമേ പുതിയ റിലീസുകൾ ഉണ്ടാകൂ. അപ്പഴേക്കും മഴക്കാലമാകും. ചുരുക്കി പറഞ്ഞാൽ സിനിമാ മേഖലയിലെ കൊറോണ ഇംപാക്ട് ഈ വർഷാവസാനം ആയാലും തീരില്ല.  ഹോളിവുഡിൽ കൊറോണ ഇംപാക്ട് മാറുവാൻ പത്തു വർഷം എടുത്തേക്കുമെന്നാണ് നിഗമനം. ഫാസ്റ്റ് ഫൈവ്  ഒരു വർഷത്തേക്കാണ് മാറ്റി വച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ സാമ്പത്തികരംഗത്തുണ്ടാകുന്ന തകർച്ച  സിനിമാ ലോകത്തെയും ബാധിക്കും. അതിൽ കരകയറാൻ സമയം എടുക്കുകയും ചെയ്യും. നിരവധി പേരാണ് മലയാള സിനിമാ മേഖലയിൽ ജോലി ചെയ്യുന്നത്. ഡ്രൈവർമാർ മുതൽ മേയ്ക്കപ്പ് ആർട്ടിസ്റ്റും ടെക്നീഷ്യൻമാരും വരെയുള്ള വലിയ സംഘം. ഇവരുടെയെല്ലാം ജീവിതവും ഇതോടെ പ്രതിസന്ധിയിയിലാകും.

ഷൈൻ നിഗത്തിന്റെ പിടിവാശിയും പ്രൊഡ്യൂസർമാരുടെ നിലപാടും മൂലം വൈകിയ വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണവും താളം തെറ്റി. ഒത്തുതീർപ്പ് കരാർ അനുസരിച്ച് ഈ മാസം 31 നകം വെയിൽ ചിത്രീകരണം പൂർത്തിയാക്കണം.അതിനു ശേഷം ഏപ്രിൽ 17നകം കുർബാനി പൂർത്തിയാക്കണം. എന്നാൽ മുൻകൂട്ടി ആസൂത്രണം ചെയ്ത ഈ പദ്ധതികളെല്ലാം അവതാളത്തിലായി. വെയിലിന്റെ ചിത്രീകരണം രണ്ടാമത് തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ പറ്റിയില്ല.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading