News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 12, 2020, 10:40 PM IST
പ്രതീകാത്മക ചിത്രം (റോയിട്ടേഴ്സ്)
ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. രാതി 9 മുതൽ രാവിലെ 5 വരെ ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച ഇളവ് പ്രഖ്യാപിച്ചത്. പുതിയ ഉത്തരവനുസരിച്ച് ദേശീയ പാതകളിൽ ബസ്, ചരക്ക് വാഹനങ്ങൾ എന്നിവയുടെ രാത്രി യാത്ര അനുവദിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
TRENDING:ഓർഡർ ചെയ്തത് 300 രൂപയുടെ ലോഷൻ; ലഭിച്ചത് 19000 രൂപ വിലയുള്ള ഹെഡ്സെറ്റ്; ട്വിസ്റ്റായി ആമസോണിന്റെ പ്രതികരണം [NEWS]POL APP | പൊലീസ് ആപ്പിന് മകൻ പേരിട്ടു; പൊല്ലാപ്പിലായത് അമ്മ [NEWS]UAE Visa | യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വിസാ കാലാവധി തടസമാകില്ല [NEWS]
എല്ലാ സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തിന് ശേഷമാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കി സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കുകയെന്നതാണ് രാത്രികാല യാത്രാ നിരോധനത്തിലൂടെ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അവശ്യ പ്രവർത്തനങ്ങൾ ഒഴികെ രാത്രി 9 നും രാവിലെ 5 നും ഇടയിലുള്ള യാത്ര നിരോധിച്ചുകൊണ്ടുള്ള മാർഗനിർദേശങ്ങളും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.
അതേസമയം റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരെയും തടയരുതെന്നും നിർദ്ദേശമുണ്ടി. അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ദേശീയ ശരാശരി 2.8 ശതമാനമെങ്കില്‍ അഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ശരാശരി നിരക്ക്.
Published by:
Aneesh Anirudhan
First published:
June 12, 2020, 7:47 PM IST