LIVE NOW

Coronavirus LIVE Updates:നിയമലംഘനങ്ങൾ കൂടുന്നു; ലോക്ക് ഡൗൺ കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് അമിത് ഷാ

Coronavirus LIVE Updates: നിലവിൽ 20835 പേരാണ് ചികിത്സയിൽ തുടരുന്നത്

Malayalam.news18.com | May 13, 2020, 11:38 AM IST
facebook Twitter Linkedin
Last Updated May 13, 2020
auto-refresh

Highlights

Coronavirus LIVE Updates:  ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തന്നെ നടപ്പിലാക്കാൻ അതത് സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറന്‍സിലാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്ക് ഡൗണിൽ ഇളവുകൾ വന്ന ശേഷം നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിൽ കൂടിയാണ് അമിത് ഷാ നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 27000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 27892 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6184 പേർ രോഗമുക്തരായി. നിലവിൽ 20835 പേർ ചികിത്സയിൽ തുടരുന്നുവെന്നും കണക്കുകൾ. കോവിഡ് ബാധിച്ച് 872 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.
Read More
7:36 am (IST)

Load More



അതേസമയം കോവിഡ്19 ബാധിച്ച് ഒരു മലയാളി കൂടി വിദേശത്തു മരിച്ചു. അങ്കമാലി സ്വദേശിയായ പ്രിൻസി സേവ്യർ (54) ആണ് മരിച്ചത്. ജർമനിയിലെ കൊളോണിൽ നഴ്സായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 48 ആയി. ചങ്ങനാശേരി വെട്ടിത്തുരുത്ത് കാർത്തികപ്പിള്ളിൽ സേവ്യർ ആണ് പ്രിൻസിയുടെ ഭർത്താവ്. മകൾ: ആതിര. സംസ്കാരം ജർമ്മനിയിൽ തന്നെ നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

തത്സമയ വിവരങ്ങൾ ചുവടെ:

Live TV

CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.
corona virus btn
corona virus btn
Loading