ആളൊഴിഞ്ഞ അപാർട്മെന്റിന്റെ കുളിമുറിയിൽ കൊറോണ വൈറസ് സാന്നിധ്യം; പുതിയ കണ്ടെത്തൽ ചർച്ചയാവുന്നു
Corona virus traces found in the bathroom of vacant apartment | വൈറസ് വ്യാപനത്തിന്റെ കൂടുതൽ സാധ്യതകളിലേക്ക് ഈ പഠനം വിരൽ ചൂണ്ടുകയാണ്

News18 Malayalam
- News18 Malayalam
- Last Updated: August 28, 2020, 10:58 AM IST
ആൾ താമസമില്ലാതെ കിടന്ന അപ്പാർട്മെന്റിൽ കൊറോണ വൈറസ് സാന്നിധ്യം. ഫ്ലാറ്റിന്റെ കുളിമുറിയിലാണ് ഗവേഷകർ കോവിഡ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് വ്യാപനത്തിന്റെ കൂടുതൽ സാധ്യതകളിലേക്ക് ഈ പഠനം വിരൽ ചൂണ്ടുകയാണ്.
ചൈനയിൽ ഏറെനാളുകളായി ഒഴിഞ്ഞു കിടന്ന ഫ്ലാറ്റിന്റെ സിങ്കിലും, വാഷ് ബെയ്സിനിലും, ഷവറിന്റെ കൈ പിടിയിലും ഫെബ്രുവരി മാസത്തിലാണ് സാർസ് കോവ് 2ന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ചൈനീസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
കണ്ടെത്തൽ നടത്തുന്നതിനും ഒരാഴ്ച മുൻപ് ഈ ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിൽ താമസമാക്കിയ അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു വീട്ടിൽ നിന്നും പ്ലമ്മിങ് വഴി കോവിഡ് 19 അംശത്തിന്റെ സാന്നിധ്യം പടരാമെന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. ടോയ്ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വായുവിലൂടെയുള്ള കണങ്ങൾ പടരാമെന്നും പഠനം വ്യക്തമാക്കുന്നു.
സാർസ് രോഗിയുടെ കുളിമുറിയിൽ നിന്നുമുള്ള ഈർപ്പമുള്ള വായു വഴിയും പടർന്നേക്കാം. രോഗിയുടെ വിസർജ്യത്തിൽ നിന്നോ മൂത്രത്തിൽ നിന്നോ വൈറസിന്റെ ഉയർന്ന തോത് പരക്കാനാണ് സാധ്യത.