നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 606 ജില്ലകൾ; 24 സംസ്ഥാനങ്ങൾ; 6 കേന്ദ്രഭരണ പ്രദേശങ്ങൾ; ഇന്ത്യയുടെ സിംഹഭാഗവും നിശ്ചലമാക്കി കൊറോണ

  606 ജില്ലകൾ; 24 സംസ്ഥാനങ്ങൾ; 6 കേന്ദ്രഭരണ പ്രദേശങ്ങൾ; ഇന്ത്യയുടെ സിംഹഭാഗവും നിശ്ചലമാക്കി കൊറോണ

  ഇതുവരെ 471 കോവിഡ്-19 കേസുകളും 9 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 23 പേര്‍ രോഗമുക്തി നേടി.

  News18

  News18

  • Share this:
   ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ 24 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണമായും അടച്ചിട്ടു. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങൾ ഭാഗികമായി അടച്ചിട്ടു.

   1. ചണ്ഡിഗഡ്
   2. ദില്ലി
   3. ഗോവ
   4. ജമ്മു കശ്മീർ
   5. നാഗാലാൻഡ്;
   6. രാജസ്ഥാൻ;
   7. ഉത്തരാഖണ്ഡ്;
   8. പശ്ചിമ ബംഗാൾ
   9. ലഡാക്ക്
   10. har ാർഖണ്ഡ്
   11. അരുണാചൽ പ്രദേശ്
   12. ബീഹാർ
   13. ത്രിപുര
   14. തെലങ്കാന
   15. ഛത്തീഗഡ്;
   16. പഞ്ചാബ്
   17. ഹിമാചൽ പ്രദേശ്
   18. മഹാരാഷ്ട്ര
   19. ആന്ധ്രപ്രദേശ്
   20. മേഘാലയ
   21. മണിപ്പൂർ
   22. തമിഴ്‌നാട്
   23. കേരളം
   24. ഹരിയാന
   25. ദാമൻ ഡിയു & ദാദ്ര & നഗർ ഹവേലി
   26. പുതുച്ചേരി
   27. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
   28. ഗുജറാത്ത്
   29. കർണാടക
   30. അസം- എന്നീ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളാണ് അടച്ചിട്ടത്.

   You may also like:BREAKING | കേരളം ലോക് ഡൗൺ ചെയ്തു; 28 പേർക്ക് കൂടി കോവിഡ് 19 [NEWS]ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എത്ര മണിവരെ തുറക്കും? [NEWS]COVID 19 | ബിവറേജസ് വിൽപനശാലകൾ പ്രവർത്തിക്കും; എന്തുകൊണ്ട്? മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ [NEWS]

   ഇതുവരെ 471 കോവിഡ്-19 കേസുകളും 9 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 23 പേര്‍ രോഗമുക്തി നേടി.

   മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.  ഇതിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്കിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ ചികിത്സയിലായിരുന്ന ടിബറ്റന്‍ അഭയാര്‍ഥിയാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒന്‍പതായി. ബംഗാളില്‍ ചികിത്സയില്‍ ആയിരുന്ന 57കാരനും തിങ്കളാഴ്ച മരിച്ചിരുന്നു. ഇതുവരെ 467 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

   കര്‍ണാടകയില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കു കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 33 ആയി.

   12 സ്വകാര്യ ലാബുകള്‍ക്ക് കോവിഡ് പരിശോധനയ്ക്ക് അനുമതി നല്‍കി. 15,000 കേന്ദ്രങ്ങളില്‍ സാംപിളുകള്‍ ശേഖരിക്കും.

   മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 97 ആയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു. ഗുജറാത്തില്‍ 30 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

   ആന്ധ്രയിൽ അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല. മുഴുവന്‍ ദിവസ വേതനക്കാര്‍ക്കും ആന്ധ്ര 1000 രൂപ സഹായം പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കുടുബത്തിലെ ഒരാള്‍ക്ക് മാത്രമാണ് തെലങ്കാനയില്‍ അനുമതി.
   Published by:Aneesh Anirudhan
   First published:
   )}