നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | ഇസ്രായേൽ പ്രധാനമന്ത്രിക്കു പിന്നാലെ സൈനികത്തലവനും ക്വാറന്‍റൈനിൽ

    Covid 19 | ഇസ്രായേൽ പ്രധാനമന്ത്രിക്കു പിന്നാലെ സൈനികത്തലവനും ക്വാറന്‍റൈനിൽ

    Covid 19 | കൊറോണ വൈറസ് സ്ഥിരീകരിച്ച ഒരു മുതിർന്ന കമാൻഡറുമായി അടുത്തിടെ സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് അവീവ് കൊച്ചവി ഉൾപ്പടെയുള്ളവർ ക്വാറന്‍റൈനിലായതെന്ന് സൈന്യം

    Israeli-ARMY

    Israeli-ARMY

    • Share this:
      ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പിന്നാലെഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ അവീവ് കൊച്ചവിയും രണ്ട് മുതിർന്ന കമാൻഡർമാരും ചൊവ്വാഴ്ച ക്വാറന്‍റൈനിലായി. കൊറോണ വൈറസ് സ്ഥിരീകരിച്ച ഒരു മുതിർന്ന കമാൻഡറുമായി അടുത്തിടെ സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് അവീവ് കൊച്ചവി ഉൾപ്പടെയുള്ളവർ ക്വാറന്‍റൈനിലായതെന്ന് സൈന്യം അറിയിച്ചു.

      കൊറോണ വൈറസ് സ്ഥിരീകരിച്ച പാർലമെന്‍റിലെ ജീവനക്കാരനുമായി അടുത്തിടപഴകിയതിനെ തുടർന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ അടുത്ത ഉപദേഷ്ടാക്കളെയും ക്വൈറന്‍റൈനിലാക്കിയത്.

      ലഫ്റ്റനന്റ് ജനറൽ കൊച്ചാവി, ഹോം ഫ്രണ്ട് കമാൻഡ് ഹെഡ് മേജർ ജനറൽ തമീർ യാദായ്, ഓപ്പറേഷൻസ് ഡയറക്ടറേറ്റ് കമാൻഡർ ജനറൽ അഹരോൺ ഹാലിവ എന്നിവർ 10 ദിവസം മുമ്പ് ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിൽ കൊറോണ വൈറസിന് പോസിറ്റീവാണെന്ന് കണ്ടെത്തിയ റിസർവിലെ ഒരു കമാൻഡർ പങ്കെടുത്തിരുന്നതായി പിന്നീട് വ്യക്തമായി.
      You may also like:നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളി മരിച്ചു [NEWS]Warning From Police ഏപ്രിൽ ഫൂൾ; കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് കര്‍ശന നടപടിയെന്ന് പൊലീസ് [NEWS]തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ [NEWS]
      പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം രോഗം സ്ഥിരീകരിച്ച കമാൻഡർ, അൾട്രാ ഓർത്തഡോക്സ് ടെൽ അവീവ് പ്രാന്തപ്രദേശമായ ബ്നെ ബ്രാക്കിലെ ഹോം ഫ്രണ്ട് കമാൻഡിന്റെ ലൈസൻസ് യൂണിറ്റിന്റെ തലവനാണ്. തിങ്കളാഴ്ച വരെ ഹോം ഫ്രണ്ട് കമാൻഡിന്റെ ലൈസൻസ് യൂണിറ്റിലെ 508 ജീവനക്കാർ വൈറസ് ബാധിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

      ഇസ്രായേലിൽ മാരകമായ നോവെൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം നാല് ദിവസത്തിനുള്ളിൽ ഇരട്ടിയായി. ആളുകളെ വീടുകളിൽ നിന്ന് 100 മീറ്ററിനപ്പുറത്തേക്ക് നടക്കാൻ പോലും അനുവാദിക്കാതെ ഇസ്രായേൽ ആകെ പൂട്ടിയിരിക്കുകയാണ്. ഭക്ഷണകാര്യങ്ങൾക്ക് മാത്രമാണ് പുറത്തുപോകാൻ അനുവദിക്കുന്നത്.

      ഇതുവരെ, 4,831 ഇസ്രായേലികൾക്ക് കൊറോണ വൈറസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ പതിനെട്ട് രോഗികൾ മരിച്ചു, 83 പേരുടെ നില ഗുരുതരമാണ്. ഒരു ഇസ്രായേലി ടൂറിസ്റ്റ് ഇറ്റലിയിൽ മരിച്ചു.
      First published:
      )}