നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | മാസ്കുകളിൽ വൈറസ് ഒരാഴ്ച്ചയോളം നിലനിൽക്കും; പുതിയ പഠനം

  COVID 19 | മാസ്കുകളിൽ വൈറസ് ഒരാഴ്ച്ചയോളം നിലനിൽക്കും; പുതിയ പഠനം

  കറൻസി, ടിഷ്യൂ പേപ്പർ, വസ്ത്രങ്ങൾ എന്നിവയിൽ വൈറസ് എത്ര നാൾ നിലനിൽക്കുമെന്നായിരുന്നു പഠനം

  News18

  News18

  • Share this:
   കൊറോണ വൈറസ് മാസ്കുകളിൽ ഒരാഴ്ച്ചയോളം നിലനിൽക്കുമെന്ന് പഠനം. ഹോങ്കോങ് സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മാസ്കിലെ പുറംഭാഗത്ത് വൈറസിന് അതിജീവിക്കാൻ സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു.

   കറൻസി, ടിഷ്യൂ പേപ്പർ, വസ്ത്രങ്ങൾ എന്നിവയിൽ വൈറസ് എത്ര നാൾ നിലനിൽക്കുമെന്നായിരുന്നു പഠനം. പ്രിന്റിങ്, ടിഷ്യൂ പേപ്പറുകളിൽ വൈറസിന് മൂന്ന് മണിക്കൂർ വരെ ആയുസ്സുണ്ടെന്ന് പഠനം പറയുന്നു.
   BEST PERFORMING STORIES:കേരളത്തിൽ 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് IMA [NEWS]ബറാഅത്ത് രാവിൽ‌ പള്ളികളോ ഖബറിടങ്ങളോ സന്ദർശിക്കരുതെന്ന് മുസ്ലീം പണ്ഡിതന്‍മാർ [NEWS]മലേറിയ മരുന്നിനുള്ള കയറ്റുമതി നിരോധനം നീക്കി; യു.എസ് ആവശ്യം അംഗീകരിച്ച് ഇന്ത്യ [NEWS]

   സ്റ്റെയിൻലെസ് സ്റ്റീൽ, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളിൽ 4 മുതൽ 7 ദിവസം വരെയാണ് വൈറസിന്റെ ആയുസ്സ്. വസ്ത്രങ്ങളിലും ഫർണിച്ചറുകളിലും രണ്ട് ദിവസം വരെ നിലനിൽക്കും. അതേസമയം, കറൻസികളിലും ഗ്ലാസുകളിലും വൈറസിന് 2 മുതൽ 4 ദിവസം വരെ അതിജീവിക്കാനാകും. മാസ്കുകളിൽ ഏഴ് ദിവസം വരെ കൊറോണ വൈറസ് നിലനിൽക്കുമെന്നും പഠനത്തിൽ കണ്ടെത്തി.

   മാസ്ക് ഉപയോഗിക്കുന്നവർ അതിന്റെ പുറംഭാഗത്ത് കൈ കൊണ്ടു തൊടരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. മാസ്കിന് പുറത്തുള്ള വൈറസ് കൈകളിൽ കൂടി ശരീരത്തിന് അകത്ത് പ്രവേശിക്കാം. കൈകൾ കൊണ്ട് അനാവശ്യമായി മുഖത്ത് സ്പർശിക്കുന്നതും ഒഴിവാക്കണം.

   Published by:Naseeba TC
   First published:
   )}