COVID 19| രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6767 പേര്‍ക്ക്; 3,867 മരണം

ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്

News18 Malayalam | news18india
Updated: May 24, 2020, 12:37 PM IST
COVID 19| രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6767 പേര്‍ക്ക്; 3,867 മരണം
corona patient
  • Share this:
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6767 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. കഴിഞ്ഞ ദിവസം 6654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

147 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 54,440 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗം ബാധിച്ച് ഇതുവരെ 3867 പേരാണ് മരിച്ചത്.

TRENDING:ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ[NEWS]LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി[NEWS]Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്[NEWS]
47,190 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1577 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാടാണ്. 15512 പേര്‍ക്ക് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 13664 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 12910 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മരണ നിരക്കില്‍ ഗുജറാത്താണ് രണ്ടാമത്. 829 പേരാണ് ഗുജറാത്തില്‍ മരിചത്. മധ്യപ്രദേശില്‍ 281 പേരും പശ്ചിമ ബംഗാളില്‍ 269 പേരും ഡല്‍ഹിയില്‍ 231 പേരും മരിച്ചിട്ടുണ്ട്.
First published: May 24, 2020, 12:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading