COVID 19| അമേരിക്കയില്‍ മരണം 50000 കടന്നു; ഈ മാസം മാത്രം ഓരോ ദിവസവും 2000 പേരെങ്കിലും മരിച്ചെന്ന് റിപ്പോർട്ട്

നിലവിൽ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലുമായി മരിച്ചവരുടെ എണ്ണം മാത്രമെ യുഎസിലെ പല സ്റ്റേറ്റുകളും എടുത്തിട്ടുള്ളു. വീടുകളിൽ മരിച്ചവരുടെ എണ്ണം കൂടി എടുക്കുമ്പോൾ ഇനിയും ഉയരുമെന്നാണ് പറയപ്പെടുന്നത്.

News18 Malayalam | news18-malayalam
Updated: April 24, 2020, 9:34 PM IST
COVID 19| അമേരിക്കയില്‍ മരണം 50000 കടന്നു; ഈ മാസം മാത്രം ഓരോ ദിവസവും 2000 പേരെങ്കിലും മരിച്ചെന്ന് റിപ്പോർട്ട്
Corona outbreak in US
  • Share this:
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അൻപതിനായിരം കടന്നു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം 50,031 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. 8,70,000 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഏകദേശ കണക്കുകൾ പ്രകാരം ഈ മാസം ഓരോ ദിവസവും 2000 അമേരിക്കകാർ വീതം മരിച്ചുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാൽ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് വിലയിരുത്തൽ. നിലവിൽ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലുമായി മരിച്ചവരുടെ എണ്ണം മാത്രമെ യുഎസിലെ പല സ്റ്റേറ്റുകളും എടുത്തിട്ടുള്ളു. വീടുകളിൽ മരിച്ചവരുടെ എണ്ണം കൂടി എടുക്കുമ്പോൾ ഇനിയും ഉയരുമെന്നാണ് പറയപ്പെടുന്നത്. കൊറോണ മഹാമാരി ഏറ്റവും രൂക്ഷമായി തന്നെ ബാധിച്ചത് അമേരിക്കയിലെ ന്യൂയോർക്കിലാണ്. രാജ്യത്തെ ആകെ മരണസംഖ്യയുടെ 40% ഇവിടെ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

BEST PERFORMING STORIES:കോവിഡ് 19 | അണുനാശിനി കുത്തിവയ്ക്കൽ ചികിത്സാ രീതിയായി നിർദേശിച്ച് ട്രംപ്; വിചിത്ര ആശയത്തിൽ അമ്പരന്ന് വിദഗ്ധർ [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]

1950-53 കാലഘട്ടത്തിലുണ്ടായ കൊറിയ യുദ്ധത്തിൽ മരിച്ച അമേരിക്കകാരെക്കാൾ കൂടുതൽ പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്. അന്നത്തെ യുദ്ധത്തിൽ 36516 പേർക്കാണ് ജീവൻ നഷ്ടമായത്.





 
First published: April 24, 2020, 9:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading