നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'കൊറോണ വൈറസും നമ്മളെപ്പോലെ ജീവിക്കാൻ അവകാശമുള്ള ഒരു ജീവജാലമാണ്': ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി

  'കൊറോണ വൈറസും നമ്മളെപ്പോലെ ജീവിക്കാൻ അവകാശമുള്ള ഒരു ജീവജാലമാണ്': ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി

  കൊറോണ വൈറസും ഒരു ജീവജാലമാണ്. ബാക്കിയെല്ലാവരെയും പോലെ അതിനും ജീവിക്കാൻ അവകാശമുണ്ട്. പക്ഷെ വളരെയെറേ ബുദ്ധിമാന്‍മാർ എന്ന് കരുതുന്ന നമ്മൾ മനുഷ്യർ അതിനെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്

  Trivendra Singh Rawat

  Trivendra Singh Rawat

  • Share this:
   ഡെറാഡൂൺ: കൊറോണ വൈറസിനും നമ്മളെപ്പോലെ ജീവിക്കാൻ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ' കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാൻ അതിനും അവകാശമുണ്ട്' ഒരു സ്വകാര്യചാനലിൻ നൽകിയ അഭിമുഖത്തിലാണ് മുതിർന്ന ബിജെപി നേതാവ് കൂടിയായ സിംഗിന്‍റെ പ്രതികരണം.

   'താത്വകമായി നോക്കിയാൽ കൊറോണ വൈറസും ഒരു ജീവജാലമാണ്. ബാക്കിയെല്ലാവരെയും പോലെ അതിനും ജീവിക്കാൻ അവകാശമുണ്ട്. പക്ഷെ വളരെയെറേ ബുദ്ധിമാന്‍മാർ എന്ന് കരുതുന്ന നമ്മൾ മനുഷ്യർ അതിനെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അത് ജനിതകമാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുന്നു' എന്നായിരുന്നു വാക്കുകൾ. അതേസമയം തന്നെ സുരക്ഷിതമായിരിക്കാൻ വൈറസിനെ നമ്മൾ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

   Also Read-കൊറോണ വൈറസ് ലിംഗത്തിൽ മാസങ്ങളോളം നില‍നിൽക്കുമെന്ന് പഠനം; പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾക്ക് കാരണമാകും

   ഇത്തരമൊരു പ്രതികരണത്തിന് പിന്നാലെ ത്രിവേന്ദ്ര സിംഗിനെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൊറോണ വൈറസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഈ അസാധാരണ നിരീക്ഷണം ചോദ്യം ചെയ്താണ് വിമർശനങ്ങളും ട്രോളുകളും.

   കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയിരിക്കുകയാണ്. രോഗികളുടെ എണ്ണവും മരണസംഖ്യയും പ്രതിദിനം വർധിച്ചു വരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 3,43,144 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് 19 കേസുകളുടെ എണ്ണം 2,40,46,809 ആയി ഉയർന്നു. 4,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 2,62,317 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.   അതേസമയം തന്നെ ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ഇന്ന് 37,04,893 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 15.41% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ആകെ രോഗികളുടെ എണ്ണത്തിൽ 5,632 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50% ആണ് ദേശിയ രോഗമുക്തി നിരക്ക്.
   Published by:Asha Sulfiker
   First published:
   )}