Coronavirus LIVE Updates|24 മണിക്കൂറിനിടെ 6,654 പുതിയ കേസുകൾ; ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന

Coronavirus LIVE Updates: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇത് അഞ്ചാം ദിവസമാണ് റെക്കോർഡ് വർധന ഉണ്ടായിരിക്കുന്നത്.

  • News18 Malayalam
  • | May 23, 2020, 12:23 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    19:5 (IST)

    പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി താത്പരം ഹനിക്കുന്നില്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ രാഷ്ട്രീയ അവസരം പരതി നടക്കുന്നില്ല. ചിലർ ഇതിനെ ചില പ്രത്യേക അവസരമായി കാണുന്നുണ്ടാകാം. പ്രത്യേക വിമാനം ഏർപ്പെടുത്താൻ സംസ്ഥാനം ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    18:56 (IST)

    സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി തത്കാലം തുടരും

    18:16 (IST)

    കൊട്ടിയൂർ ഉത്സവത്തിന് ആൾക്കൂട്ടം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ചടങ്ങുകൾ മാത്രമാക്കണമെന്നും ആവശ്യം. 

    18:13 (IST)

    ആരാധനാലയങ്ങളിൽ എണ്ണം പരിമിതപ്പെടുത്താമെന്ന് മത നേതാക്കൾ ഉറപ്പ് നൽകി. മുതിർന്ന പൗരന്മാർ, രോഗികൾ
    തുടങ്ങിയവർ ആരാധനാലയങ്ങളിൽ വരുന്നത് അപകടകരം. ഇവർക്ക് പ്രത്യേക നിയന്ത്രണം വേണം

    18:10 (IST)

    ആരധനാലയങ്ങൾ തുറക്കുമ്പോൾ വിശ്വാസികളുടെ എണ്ണം പരിമിതിപ്പെടുത്തും

    18:10 (IST)

    സാധാരണ നില പുനസ്ഥാപിച്ചാൽ ആൾക്കൂട്ടമുണ്ടാകും രോഗ വ്യാപനമുണ്ടാകുമെന്ന് സർക്കാർ നിലപാടിന് അംഗീകാരം

    18:9 (IST)

    ആരാധനാലയങ്ങൾ ജൂൺ 8 നു തുറക്കാമെന്ന് കേന്ദ്ര നിർദേശമുണ്ട്. മാർഗ നിർദേശങ്ങൾ സംസ്ഥാനം കാത്തിരിക്കുന്നു

    18:9 (IST)

    സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1588 പേർക്ക്. ചികിത്സയിലുള്ളത് 884 രോഗികൾ

    18:5 (IST)

    47 വിദേശം
    സംസ്ഥാനം 37
    സമ്പർക്കം 7

    18:4 (IST)

    പൊസിറ്റീവ്


    പത്തനം 14
    കാസർ 12
    കൊല്ലം 11
    കോഴി 10
    ആലപ്പുഴ 8
    മലപ്പുറം 8
    പാലക്കാട് 7
    കൊല്ലം 6
    കോട്ടയം തിരു 5
    തൃശൂർ 4
    എറണാ വയനാട് 2

    രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,654 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1.25 ലക്ഷം കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3720 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇത് അഞ്ചാം ദിവസമാണ് റെക്കോർഡ് വർധന ഉണ്ടായിരിക്കുന്നത്.

    ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായ യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1260 പേരാണ് അമേരിക്കയിൽ മരിച്ചത്. ഇതോടെ മരണസംഖ്യ 97,647 ആയി. 16.45 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.