നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Coronavirus LIVE Updates: ഇന്ത്യയിലെ മരണകണക്കിൽ ആശങ്ക; രാജ്യത്ത് മരിച്ച 49 ശതമാനം പേരും 60 വയസിൽ താഴെയുള്ളവർ

  Coronavirus LIVE Updates: രാജ്യത്ത് കോവിഡിൽനിന്ന് രോഗമുക്തി നേടുന്ന നിരക്ക് 25.13 ശതമാനമായി ഉയർന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഇത് 13 ശതമാനമായിരുന്നു.

 • News18 Malayalam
 • | April 30, 2020, 20:27 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  Coronavirus LIVE Updates: രാജ്യത്ത് മരണമടഞ്ഞ 1075 കൊറോണവൈറസ് രോഗികളിൽ 49 ശതമാനവും 60 വയസ്സിന് താഴെയുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം. അതേസമയം രോഗമുക്തി നേടുന്ന നിരക്ക് 25.13 ശതമാനമായി ഉയർന്നിട്ടുണ്ട്. 14 ദിവസം മുമ്പ് ഇത് 13 ശതമാനം മാത്രമായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരിൽ 45 വയസ്സിന് താഴെയുള്ളവർ 14 ശതമാനവും 45 നും 60 നും ഇടയിൽ പ്രായമുള്ളവരുടെ മരണനിരക്ക് 34.8 ശതമാനവുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

  അതേസമയം കേരളത്തിൽ ഇന്ന് രണ്ടുപേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്. 14 പേർ രോഗമുക്തി നേടി. 111 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിലുള്ളത്. ഇതുവരെ 497 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

  തത്സമയവിവരങ്ങൾ ചുവടെ...