നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Coronavirus LIVE Updates: സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; മരിച്ചത് അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിനി

    Coronavirus LIVE Updates വയനാട് കൽപറ്റ കോട്ടത്തറ സ്വദേശിനിയായ ഇവർ ഈ മാസം 20 നാണ് അബുദാബിയിൽ നിന്നെത്തിയത്.

  • News18 Malayalam
  • | May 24, 2020, 16:13 IST
    facebookTwitterLinkedin
    LAST UPDATED A YEAR AGO

    AUTO-REFRESH

    HIGHLIGHTS

    19:5 (IST)

    പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി താത്പരം ഹനിക്കുന്നില്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ രാഷ്ട്രീയ അവസരം പരതി നടക്കുന്നില്ല. ചിലർ ഇതിനെ ചില പ്രത്യേക അവസരമായി കാണുന്നുണ്ടാകാം. പ്രത്യേക വിമാനം ഏർപ്പെടുത്താൻ സംസ്ഥാനം ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    18:56 (IST)

    സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി തത്കാലം തുടരും

    18:16 (IST)

    കൊട്ടിയൂർ ഉത്സവത്തിന് ആൾക്കൂട്ടം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ചടങ്ങുകൾ മാത്രമാക്കണമെന്നും ആവശ്യം. 

    18:13 (IST)

    ആരാധനാലയങ്ങളിൽ എണ്ണം പരിമിതപ്പെടുത്താമെന്ന് മത നേതാക്കൾ ഉറപ്പ് നൽകി. മുതിർന്ന പൗരന്മാർ, രോഗികൾ
    തുടങ്ങിയവർ ആരാധനാലയങ്ങളിൽ വരുന്നത് അപകടകരം. ഇവർക്ക് പ്രത്യേക നിയന്ത്രണം വേണം

    18:10 (IST)

    ആരധനാലയങ്ങൾ തുറക്കുമ്പോൾ വിശ്വാസികളുടെ എണ്ണം പരിമിതിപ്പെടുത്തും

    18:10 (IST)

    സാധാരണ നില പുനസ്ഥാപിച്ചാൽ ആൾക്കൂട്ടമുണ്ടാകും രോഗ വ്യാപനമുണ്ടാകുമെന്ന് സർക്കാർ നിലപാടിന് അംഗീകാരം

    18:9 (IST)

    ആരാധനാലയങ്ങൾ ജൂൺ 8 നു തുറക്കാമെന്ന് കേന്ദ്ര നിർദേശമുണ്ട്. മാർഗ നിർദേശങ്ങൾ സംസ്ഥാനം കാത്തിരിക്കുന്നു

    18:9 (IST)

    സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1588 പേർക്ക്. ചികിത്സയിലുള്ളത് 884 രോഗികൾ

    18:5 (IST)

    47 വിദേശം
    സംസ്ഥാനം 37
    സമ്പർക്കം 7

    18:4 (IST)

    പൊസിറ്റീവ്


    പത്തനം 14
    കാസർ 12
    കൊല്ലം 11
    കോഴി 10
    ആലപ്പുഴ 8
    മലപ്പുറം 8
    പാലക്കാട് 7
    കൊല്ലം 6
    കോട്ടയം തിരു 5
    തൃശൂർ 4
    എറണാ വയനാട് 2

    കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കൽപറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. അർബുദ രോഗബാധിതയായിരുന്നു.
    വയനാട് കൽപറ്റ കോട്ടത്തറ സ്വദേശിനിയായ ഇവർ ഈ മാസം 20 നാണ്  അബുദാബിയിൽ നിന്നെത്തിയത്. അർബുദം ഉൾപ്പടെ യുള്ള അസുഖങ്ങളുടെ ചികിത്സക്കായി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇന്നലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ഇവരുടെ ഭർത്താവിന്റെ ഫലം നെഗറ്റീവ് ആണ്.
    )}