HOME » NEWS » Corona »

COVID 19 | കറൻസി നോട്ട് തൊടുന്നത് അപകടം; പുതിയ കൊറോണ വൈറസിന് ആഴ്ചകളോളം നോട്ടിൽ നിലനിൽക്കാൻ കഴിയും

മൊബൈൽ ഫോണുകൾ, ബാങ്ക് എടിഎമ്മുകൾ, സൂപ്പർ മാർക്കറ്റിലെ സെൽഫ് - സെർവ് ചെക്ക് ഔട്ട്സ്, എയർപോർട്ട് ചെക്ക് ഇൻ കിയോസ്ക്സ് എന്നിവിടങ്ങളിലെ പ്രതലങ്ങളിലൂടെയെല്ലാം കൊറോണ വൈറസ് പകരാനുള്ള സാധ്യതയുണ്ട്.

News18 Malayalam | news18
Updated: October 12, 2020, 10:53 PM IST
COVID 19 | കറൻസി നോട്ട് തൊടുന്നത് അപകടം; പുതിയ കൊറോണ വൈറസിന് ആഴ്ചകളോളം നോട്ടിൽ നിലനിൽക്കാൻ കഴിയും
Rupee
  • News18
  • Last Updated: October 12, 2020, 10:53 PM IST
  • Share this:
കോവിഡ് മഹാമാരി ലോകത്ത് പടർന്നു പിടിക്കാൻ തുടങ്ങിയ സമയത്ത് തന്നെ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. അത് മറ്റൊന്നുമല്ല, കറൻസി നോട്ടുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. കൊറോണ വൈറസ് നോട്ടുകളിൽ കുറേയധികം നേരം നിലകൊള്ളും എന്നതായിരുന്നു അത്. എന്നാൽ നോട്ടിൽ മാത്രമല്ല ഗ്ലാസ് പ്രതലങ്ങളിലും നമ്മൾ നിരന്തരം ഇടപെടുന്ന മറ്റ് പ്രതലങ്ങളിലും നാല് ആഴ്ച വരെ പുതിയ കൊറോണ വൈറസ് നിലകൊള്ളുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഓസ്ട്രേലിയയിലെ പ്രമുഖ ബയോസെക്യൂരിറ്റി ലാബോറട്ടറി നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. കടലാസ് നോട്ടുകൾ, ടച്ച് സ്ക്രീൻ ഉപകരണങ്ങൾ മുതലായവയിൽ നാല് ആഴ്ചകളോളം പുതിയ കൊറോണ വൈറസ് നിലനിൽക്കുമെന്നാണ് കണ്ടെത്തൽ. ബ്ലൂംബെർഗ് ആണ് ഗവേഷകരുടെ കണ്ടെത്തൽ പുറത്തുവിട്ടത്.

കൊറോണ വൈറസ് വളരെ ശക്തമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മുറിയിലെ ഊഷ്മാവിലോ അല്ലെങ്കിൽ 20 ഡിഗ്രി സെൽഷ്യസിലോ ബാങ്ക് നോട്ടുകൾ, മൊബൈൽ ഫോൺ സ്ക്രീനുകൾ എന്നിവയിൽ കൊറോണ വൈറസ് നാല് ആഴ്ചകളോളം നിലനിൽക്കും. ഫ്ലൂ വൈറസ് 17 ദിവസമാണ് ഇത്തരം പ്രതലങ്ങളിൽ നിലകൊള്ളുക. വൈറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കാലാവസ്ഥ മാറുന്നത് അനുസരിച്ച് വൈറസിന്റെ അതിജീവനത്തിനും വ്യത്യാസമുണ്ട്. 40 ഡിഗ്രി സെൽഷ്യസിൽ ചില പ്രതലങ്ങളിൽ വൈറസ് ഒരു ദിവസത്തിൽ താഴെ മാത്രമേ നിലനിൽക്കുകയുള്ളൂ. തണുത്ത കാലാവസ്ഥയിൽ കൂടുതൽ കാലം വൈറസ് നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ വേനൽക്കാലത്തെ അപേക്ഷിച്ച് തണുപ്പ് കാലത്ത് വൈറസിനെ നിയന്ത്രിക്കുന്നത് ശ്രമകരമാണ്.

You may also like: നടി പാർവതി 'അമ്മ'യിൽ നിന്ന് രാജിവച്ചു [NEWS]'ഞങ്ങൾക്ക് മിസ് ചെയ്തു, വേഗം സുഖമായി വാ..' ടൊവിനോ പപ്പയോട് ഇസയും ടഹാനും [NEWS] സിനിമാസ്റ്റെലിൽ പൊലീസിന്റെ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു [NEWS]

രോഗം ബാധിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് കൊറോണ വൈറസ് പകരുന്നത്. പ്രത്യേകിച്ച് രോഗി ചുമ. തുമ്മൽ, ശ്വാസം എന്നിവയിലൂടെ പുറപ്പെടുവിക്കുന്ന കണങ്ങൾ വഴി. ഈ കണികകൾ വായുവിൽ തങ്ങിനിന്ന് രോഗം പകരുന്നതിന് കാരണമാകാം. വേനൽക്കാലത്തെ അപേക്ഷിച്ച് തണുത്ത കാലാവസ്ഥയിലും ഈർപ്പം കുറഞ്ഞ കാലാവസ്ഥയിലും അഞ്ചുമുതൽ ഏഴു മടങ്ങു വരെ കാലം അതിജീവിക്കാൻ കൊറോണ വൈറസിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഓസ്ട്രേലിയൻ സർക്കാർ ലാബോറട്ടറിയിലെ ശാസ്ത്രജ്ഞർ നൂറുകണക്കിന് വ്യത്യസ്ത വൈറസുകളുടെ അതിജീവനം ഇതിനകം നിർണയിച്ചിട്ടുണ്ട്. കൊറോണ വൈറസ് കോട്ടൺ പോലുള്ള പരുക്കനായ പ്രതലങ്ങളെ അപേക്ഷിച്ച് മിനുസമുള്ള പ്രതലങ്ങളിൽ കൂടുതൽ കാലം നിലനിൽക്കുന്നുവെന്ന് കണ്ടെത്തൽ. ഓസ്ട്രേലിയൻ പ്രതിരോധ വകുപ്പിൽ നിന്നാണ് ഗവേഷണത്തിനുള്ള പണം ലഭിച്ചത്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നയിടങ്ങളിൽ കൊറോണ വൈറസ് വേഗത്തിൽ പ്രവർത്തനരഹിതമാകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.മൊബൈൽ ഫോണുകൾ, ബാങ്ക് എടിഎമ്മുകൾ, സൂപ്പർ മാർക്കറ്റിലെ സെൽഫ് - സെർവ് ചെക്ക് ഔട്ട്സ്, എയർപോർട്ട് ചെക്ക് ഇൻ കിയോസ്ക്സ് എന്നിവിടങ്ങളിലെ പ്രതലങ്ങളിലൂടെയെല്ലാം കൊറോണ വൈറസ് പകരാനുള്ള സാധ്യതയുണ്ട്. സീസണൽ ഫ്ലൂ വൈറസുകൾ അതിജീവിക്കുന്നതിനേക്കാൾ അധികസമയം കൊറോണ വൈറസ് ബാങ്ക് നോട്ടുകളിൽ അതിജീവിക്കുന്നതായി ഗവേഷകർ കണ്ടെത്തി. കോവിഡ് 19നെ ഒരു മഹാമാരിയായി പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ചൈന അവരുടെ കറൻസി നോട്ടുകൾ ശുദ്ധീകരിച്ചിരുന്നു. താപനില കുറയുന്നത് വൈറസിന്റെ അതിജീവനത്തിന് പത്ത് മടങ്ങ് വർദ്ധനവാണ് ഉണ്ടാക്കുന്നതെന്നും ഗവേഷകർ പറയുന്നു.
Published by: Joys Joy
First published: October 12, 2020, 10:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories