നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കൊറോണ വൈറസിന് മനുഷ്യരേക്കാൾ ബുദ്ധിയുണ്ട്! വൈറലായി പുതിയ പഠനറിപ്പോർട്ട്

  Covid 19 | കൊറോണ വൈറസിന് മനുഷ്യരേക്കാൾ ബുദ്ധിയുണ്ട്! വൈറലായി പുതിയ പഠനറിപ്പോർട്ട്

  വൈറസിന്‍റെ ജനിതകഘടന മനുഷ്യരേക്കാളും പരിചയസമ്പത്തും ബൌദ്ധികതയുമുള്ളതാണെന്ന് പഠനത്തിൽ വ്യക്തമായെന്ന് ഒരു കൂട്ടം ഗവേഷകർ

  coronavirus

  coronavirus

  • Share this:
   ഹൈദരാബാദ്: രാജ്യത്ത് നോവെൽ കൊറോണ വൈറസ് വ്യാപകമാക്കിയത് സാമൂഹിക അകലം പാലിക്കാതിരുന്നതുകൊണ്ടെന്ന് പഠനറിപ്പോർട്ട്. വൈറസ് വ്യാപനം തുടങ്ങിയ ആദ്യ നാളുകളിൽ ആളുകളുടെ കൂട്ടംകൂടലാണ് രോഗികളുടെ എണ്ണം അധികമാക്കിയത്. നോവെൽ കൊറോണ വൈറസിനെ SARS Cov 2 എന്നാണ് ശാസ്ത്രജ്ഞർ വിളിക്കുന്നത്. ഇതൊരു 'അടിസ്ഥാന വൈറസ്' ആണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിന്റെ ജനിതകഘടന മനുഷ്യരേക്കാളും പരിചയസമ്പത്തും ബൌദ്ധികതയുമുള്ളതാണെന്ന് പഠനത്തിൽ വ്യക്തമായെന്ന് ഒരു കൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നു. മനുഷ്യരെ അജ്ഞാതമായ രീതിയിൽ ആക്രമിക്കാനുള്ള കഴിവ് അതിനെ കൂടുതൽ നാശത്തിനു കാരണമാകുന്ന വൈറസാക്കി മാറ്റുന്നു.

   ലോകത്തിലെ വിവിധ സ്ഥലങ്ങളിലും ഇന്ത്യയിലും വൈറസ് വ്യത്യസ്തമായി പ്രവർത്തിച്ചിട്ടുണ്ടെന്നതാണ് ഇത്തരമൊരു നിരീക്ഷണത്തിന്റെ അടിസ്ഥാനം. മഹാമാരിയുടെ പ്രഭാവം ഇന്ത്യയിലും ഒരുപോലെയല്ല. കാരണം വൈറസിനെ തിരിച്ചറിയുന്നതിനുള്ള പ്രധാന മാർഗ്ഗമായ പരിശോധന കിറ്റുകളുടെയും ലബോറട്ടറികളുടെയും അഭാവം മൂലം ിത് കൃത്യായി കണ്ടെത്താൻ കഴിയുന്നില്ല. ഇക്കാരണത്താൽ, ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വളരെ പരിമിതമാണ്, കേസുകളുടെ എണ്ണം കൃത്യമായ വ്യക്തമല്ല.

   'ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ കേസുകളിലുണ്ടായ വർദ്ധന പ്രത്യേകം എടുത്തുകാണിക്കുന്നുണ്ട്. ലോക്ക്ഡൌൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ ഏപ്രിൽ 7 വരെ 331 കേസുകളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. ഏപ്രിൽ 8 മുതൽ ഏപ്രിൽ 30 വരെ 1,211 കേസുകളായി. മെയ് 1 മുതൽ മെയ് 10 വരെ ഇത് 2,989 കേസുകളായി വർദ്ധിച്ചതായും കണ്ടെത്തി.

   ഇന്ത്യയിൽ കോവിഡ് -19 ന്റെ 100 ദിവസത്തെ അവലോകനം ആസ്പദമാക്കിയാണ് പഠനം നടത്തിയത്. നോവെൽ കൊറോ വൈറസിനെ നിയന്ത്രിക്കാൻ പൊതുജനപങ്കാളിത്തം വളരെ പ്രധാനമാണ്. ലോക്ക്ഡൌൺ ലംഘിക്കുന്നത് ഇന്ത്യയിൽ കേസുകളുടെ വർദ്ധനവിന് കാരണമായതായി പഠനം വ്യക്തമാക്കുന്നു.
   TRENDING:Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]സക്കീർ ഹുസൈനെ പുറത്താക്കിയത് സിപിഎമ്മിലെ വിഭാഗീയതയോ? [NEWS]
   21 ദിവസത്തെ ലോക്ക്ഡൌണിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ വൈറസ് വ്യാപനം നടന്നിരുന്നുവെന്ന് പഠനം പറയുന്നു. ലോക്ക്ഡൌണിന് മുമ്പ്, രോഗവ്യാപനതോത് 3.4 ആയിരുന്നു, ഏപ്രിൽ 19 ഓടെ ഇത് 7.5 ആയി ഉയർന്നു. മെയ് 13 നകം ഇത് 12.9 ആയി ഉയർന്നു. ഈ ശ്രമങ്ങളും വിപുലീകൃത ലോക്ക്ഡൌണും ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ 10 ദിവസമായി ഇന്ത്യയിൽ കേസുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നു.

   ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഹൃദയ സംബന്ധമായ അസുഖമുള്ളവരുടെ മരണനിരക്ക് 10 ശതമാനവും പ്രമേഹമുള്ളവരിൽ ഏഴ് ശതമാനവുമാണ്. ഒരു പകർച്ചവ്യാധി മനസ്സിലാക്കുന്നതിൽ പൊതുജനപങ്കാളിത്തം അടങ്ങിയിരിക്കുന്നത് വളരെ പ്രധാനമാണ്.
   Published by:Anuraj GR
   First published:
   )}