LIVE NOW

Coronavirus Pandemic LIVE Updates: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1000 കടന്നു; 27 മരണം

Coronavirus Pandemic LIVE Updates: കേരളത്തിൽ രോഗബാധിതരുടെ എണ്ണം 200 കടന്നു

Malayalam.news18.com | May 13, 2020, 11:38 AM IST
facebook Twitter Linkedin
Last Updated May 13, 2020
auto-refresh

Highlights

Coronavirus Pandemic LIVE Updates: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ന് 1,000 കടന്നു. ആകെ 1,024 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 901 പേരാണ് ചികിത്സയിലുള്ളത്.  96 പേരെ ഡിസ്ചാർജ് ചെയ്തു. മരണസംഖ്യ 27 ആയി ഉയർന്നു. കേരളത്തിൽ ഞായറാഴ്ച  20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 25 മരണം ഉൾപ്പെടെ 979 പേരിൽ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 106 പേരിൽ രോഗബാധ കണ്ടെത്തുകയും ആറ് പേർ മരിക്കുകയും ചെയ്തെന്ന് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. ഇതിനിടെ കൊറോണ വൈറസ് ബാധിച്ച് മഹാരാഷ്ട്രയിൽ 40 വയസുള്ള സ്ത്രീ മരിച്ചു. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന ഏഴാമത്തെ മരണമാണിത്. ലോകത്താകെ 30000-ലേറെ പേർ അസുഖം ബാധിച്ച് മരിച്ചു.

തത്സമയ വിവരങ്ങൾ ചുവടെ...
Read More
7:36 am (IST)

Load More


Live TV

CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.
corona virus btn
corona virus btn
Loading