LIVE NOW

Coronavirus Pandemic Live Updates: തൊഴിലാളികൾക്ക് സഹായം പ്രഖ്യാപിച്ച് കർണാടക; ബാർബർമാർക്കും ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും 5000 രൂപ ധനസഹായം

Coronavirus LIVE UPDATES: ഹാൻഡ് ലൂം തൊഴിലാളികൾക്കും നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കും രണ്ടായിരം രൂപ വീതം അക്കൗണ്ടുകളിലെത്തിക്കും

Malayalam.news18.com | May 13, 2020, 11:38 AM IST
facebook Twitter Linkedin
Last Updated May 13, 2020
auto-refresh

Highlights

Coronavirus LIVE UPDATES: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ സാധാരണ തൊഴിലാളികൾക്ക് സഹായം പ്രഖ്യാപിച്ച് കര്‍ണാടക. ബാർബർമാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് ഒറ്റത്തവണയായി അയ്യായിരം രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹാൻഡ് ലൂം തൊഴിലാളികൾക്കും നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കും രണ്ടായിരം രൂപ വീതം അക്കൗണ്ടുകളിലെത്തിക്കാനും സര്‍ക്കാർ തീരുമാനിച്ചിട്ടുണ്ട്. 1610 കോടി രൂപയുടെചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.
Read More
7:36 am (IST)

Load More



അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അൻപതിനായിരത്തിലേക്ക് അടുക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 49,391 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14182 പേർ രോഗമുക്തി നേടി. നിലവിൽ 33,514 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 126 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1694 ആയി.

ആഗോള തലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 37ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി 3,726,797 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 258,306 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,241,925 പേരാണ് രോഗമുക്തി നേടിയത്

Live TV

CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.
corona virus btn
corona virus btn
Loading