നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ഇനി ഡെൽറ്റ എന്ന് അറിയപ്പെടും; വകഭേദങ്ങൾക്ക് ഗ്രീക്ക് പദങ്ങൾ നിർദേശിച്ച് WHO

    ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ഇനി ഡെൽറ്റ എന്ന് അറിയപ്പെടും; വകഭേദങ്ങൾക്ക് ഗ്രീക്ക് പദങ്ങൾ നിർദേശിച്ച് WHO

    ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ വകഭേദം B.1.1.7 ആൽഫ എന്നായിരിക്കും അറിയപ്പെടുക.

    Masks_covid

    Masks_covid

    • Share this:
      വാഷിംഗ്ടൺ: കോവിഡ് വകഭേദങ്ങൾക്ക് പുതിയ പേരുകൾ നിർദേശിച്ച് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ വകഭേദം ഇനി മുതൽ ഡെൽറ്റ എന്ന് അറിയപ്പെടും. ഗ്രീക്ക് പദങ്ങളാണ് പുതിയ വൈറസുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

      ഡെൽറ്റയ്ക്ക് മുമ്പ് കണ്ടെത്തിയ വൈറസ് കാപ്പ എന്നായിരിക്കും അറിയപ്പെടുക. ആശങ്കപ്പെടേണ്ട വകഭേദങ്ങൾക്കാണ് പുതിയ പേരുകൾ നിര‍്ദേശിച്ചിരിക്കുന്നത്. ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ വകഭേദം B.1.1.7 ആൽഫ എന്നായിരിക്കും അറിയപ്പെടുക. സൗത്ത് ആഫ്രിക്കയിൽ രണ്ടാമത് കണ്ടെത്തിയ വകഭേദം B.1.351 ബീറ്റ എന്നും അറിയപ്പെടും.

      ബ്രസീലിൽ കണ്ടെത്തിയ മൂന്നാം വകഭേദം ഗാമ എന്നും ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയതും നാലാമത്തെ വകഭേദം ഡെൽറ്റ എന്നും അറിയപ്പെടും. ഇനി കണ്ടെത്തുന്ന വകഭേദങ്ങൾ ഗ്രീക്ക് അക്ഷരമാലയിലെ തുടർന്നുള്ള പേരുകളായിരിക്കും നൽകുക.
      You may also like:ആനന്ദയ്യ ആയുർവേദ മരുന്ന് കോവിഡ് രോഗികൾക്ക് നൽകാൻ ആന്ധ്ര സർക്കാർ അനുമതി

      2020 ഒക്ടോബറിലാണ് ഇന്ത്യയിൽ B.1.617.2( ഡെൽറ്റ), B.1.617.1 (കാപ്പ) ആദ്യമായി കണ്ടെത്തുന്നത്. നേരത്തേ, ഓരോ രാജ്യങ്ങളിലുമുണ്ടാകുന്ന വകഭേദങ്ങൾ ആ രാജ്യത്തിന്റെ പേരിൽ വിളിക്കരുതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പേരില്‍ വൈറസ് വകഭേദത്തെ അഭിസംബോധന ചെയ്യുന്നതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു.


      സാധാരണക്കാര്‍ക്ക് വേഗത്തിൽ മനസിലാക്കാന്‍ സഹായകരമാകും എന്നതിനാലാണ് ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരമാലയിൽ കൊറോണ വൈറസ് വകഭേദങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്.

      അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 1,27,510 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 1,52,734 ആയിരുന്നു. 54 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണ് ഇന്ന് പുറത്തുവന്നത്. മരണ നിരക്കിലും കുറവുണ്ട്. 2,795 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62% ശതമാനമായി താഴ്ന്നത് ഏറെ ആശ്വാസകരമാണ്. 2,55,287 പേർക്ക് ഇന്നലെ മാത്രം കോവിഡ് നെഗറ്റീവായി.

      കേരളത്തിൽ കോവിഡ് മൂന്നാം തരംഗം അടുത്ത മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പരമാവധി വേഗത്തിൽ വാക്സിൻ ലഭ്യമാക്കണമെന്നും ലോക്‌ഡൗൺ പൂർണമായി പിൻവലിക്കരുതെന്നും വിദഗ്ധർ നിർദേശം നൽകിയിട്ടുണ്ട്.
      Published by:Naseeba TC
      First published:
      )}