നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • CORONAVIRUS VACCINE | കൊറോണവൈറസിന് വാക്സിൻ വികസിപ്പിച്ച് ഇന്ത്യയും; മനുഷ്യരിൽ പരീക്ഷണം ജൂലൈ മുതൽ

  CORONAVIRUS VACCINE | കൊറോണവൈറസിന് വാക്സിൻ വികസിപ്പിച്ച് ഇന്ത്യയും; മനുഷ്യരിൽ പരീക്ഷണം ജൂലൈ മുതൽ

  ഭാരത് ബയോടെക്കാണ് കോവാക്സിൻ ടിഎം(COVAXIN™️) എന്ന പേരിൽ ഇന്ത്യയിലെ ആദ്യ കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുത്തത്. 

  coronavirus vaccine

  coronavirus vaccine

  • Share this:
   ന്യൂഡൽഹി: നോവെൽ കൊറോണ വൈറസ് ലോകമാകെ വ്യാപിച്ച കോവിഡ 19നെ പ്രതിരോധിക്കാനായി വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ചൈന, ബ്രിട്ടൻ, അമേരിക്ക മുതലായ രാജ്യങ്ങളിലൊക്കെ വാക്സിന്‍റെ ആദ്യരൂപം വികസിപ്പിക്കുകയും മനുഷ്യരിൽ പരീക്ഷണം തുടങ്ങുകയും ചെയ്തു. ഇപ്പോഴിതാ, ഇന്ത്യയിലും കോവിഡ് 19 വാക്സിൻ വികസിപ്പിച്ചിരിക്കുന്നു. ഭാരത് ബയോടെക്കാണ് കോവാക്സിൻ ടിഎം(COVAXIN™️) എന്ന പേരിൽ ഇന്ത്യയിലെ ആദ്യ വാക്സിൻ വികസിപ്പിച്ചെടുത്തത്.

   വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ജൂലൈ മുതൽ തന്നെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.

   ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിൻ വികസിപ്പിച്ചെടുത്തത്.
   TRENDING:#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]Rafale in India | ഇന്ത്യയ്ക്ക് കരുത്തേകാൻ റാഫേൽ യുദ്ധവിമാനങ്ങൾ വരുന്നു; ആദ്യ ബാച്ച് ജൂലൈ 27നകം എത്തും [NEWS]ചെറിയൊരു കൈയബദ്ധം! ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ [NEWS]
   ഇന്ത്യയിൽ മരുന്ന് കമ്പനികൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ വാക്സിൻ വികസിപ്പിക്കാൻ രംഗത്തുണ്ടെങ്കിലും ഈ രംഗത്ത് ആദ്യ ചുവടുവെയ്പ്പ് നടത്താൻ ഭാരത് ബയോടെക്കിനായി. മനുഷ്യരിലെ പരീക്ഷണമാണ് നിർണായക കടമ്പ. ഇത് വിജയകരായി പൂർത്തിയാക്കിയാൽ ഈ വർഷം തന്നെ വാക്സിൻ വിപണിയിലെത്തിച്ച് ചരിത്രം കുറിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
   First published:
   )}