നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19: കൊറോണ വാക്സിൻ കണ്ടെത്താൻ പനേഷ്യ ബയോടെക് യുഎസ് കമ്പനിയായ റിഫാനയുമായി സഹകരിക്കുന്നു

  Covid 19: കൊറോണ വാക്സിൻ കണ്ടെത്താൻ പനേഷ്യ ബയോടെക് യുഎസ് കമ്പനിയായ റിഫാനയുമായി സഹകരിക്കുന്നു

  ആവശ്യാനുസരണം വാക്സിൻ ഉൾപാദിപ്പിക്കാനുള്ള ശേഷിയും അതിനുള്ള സാങ്കേതിക വിദ്യയുമാണ് ലോകം ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് പനേഷ്യ ബയോടെക് മാനേജിംഗ് ഡയറക്ടർ രാജേഷ് ജെയിൻ പറഞ്ഞു.

  News18

  News18

  • Share this:
   ജൈവസാങ്കേതിക വിദ്യ രംഗത്തെ വൻകിട കമ്പനിയായ പനേഷ്യ ബയോടെക് കൊറോണ പ്രതിരോധ വാകിസിൻ കണ്ടെത്തുന്നതിനായി അമേരിക്കൻ കമ്പനിയായ റിഫാനയുമായി സഹകരിക്കുന്നു. കോവിഡ് പ്രതിരോധത്തിന് സഹായകമാകുന്ന വാക്സിൻ കണ്ടെത്തുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.

   പനേഷ്യയും റിഫാനയും അതത് പ്രദേശങ്ങളിൽ വാക്സിൻ വിൽപ്പനയും വിതരണവും ഏറ്റെടുക്കും. ആവശ്യാനുസരണം വാക്സിൻ ഉൾപാദിപ്പിക്കാനുള്ള ശേഷിയും സാങ്കേതിക വിദ്യയുമാണ് ലോകം ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് പനേഷ്യ ബയോടെക് മാനേജിംഗ് ഡയറക്ടർ രാജേഷ് ജെയിൻ പറഞ്ഞു.

   “റിഫാനയുമായുള്ള  സഹകരണത്തിലൂടെ 500 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ  40 ദശലക്ഷം ഡോസുകൾ അടുത്ത വർഷം ആദ്യം വിൽപനയ്ക്കെത്തുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
   TRENDING:ഓർഡർ ചെയ്തത് 300 രൂപയുടെ ലോഷൻ; ലഭിച്ചത് 19000 രൂപ വിലയുള്ള ഹെഡ്സെറ്റ്; ട്വിസ്റ്റായി ആമസോണിന്റെ പ്രതികരണം
   [NEWS]
   POL APP | പൊലീസ് ആപ്പിന് മകൻ പേരിട്ടു; പൊല്ലാപ്പിലായത് അമ്മ [NEWS]UAE Visa | യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വിസാ കാലാവധി തടസമാകില്ല
   [NEWS]

   പ്രവർത്തനരഹിതമായ വൈറൽ വാക്സിനുകൾക്ക് സുരക്ഷിതവും ഫലപ്രദവുമാകാനുള്ള ഉയർന്ന സാധ്യതയുണ്ടെന്ന് ജെയിൻ പറഞ്ഞു, അവയുടെ നീണ്ട ചരിത്രവും അവയുടെ പ്രവർത്തനരീതിയെക്കുറിച്ച് നന്നായി മനസ്സിലാക്കിയതുമാണ്, ഇത് നിരവധി പതിറ്റാണ്ടുകളായി വ്യക്തമാക്കുന്നു.

   വാക്സിൻ യാഥാർഥ്യമാകുന്നതോടെ ലോകം പഴയ നിലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

   മരുന്നുകളുടെ കണ്ടെത്തൽ, വികസനം, വാണിജ്യവത്ക്കരണം എന്നിവയിലാണ് പനേഷ്യ ബയോടെക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടെട്രാവാലന്റ് ഡെങ്കി വാക്സിൻ, ന്യൂമോകോക്കൽ കോൺ‌ജുഗേറ്റ് വാക്സിൻ എന്നിവ വികസിപ്പിച്ചതും പനേഷ്യയാണ്.

   In April 2019, India Resurgence Fund (IndiaRF), a leading India-focused investment platform promoted by Piramal Enterprises and Bain Capital Credit, announced an investment of up to Rs 992 crore in Panacea Biotec. (ANI)

   2019 ഏപ്രിലിൽ,  ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിക്ഷേപ പ്ലാറ്റ്‌ഫോമായ ഇന്ത്യാ പുനരുജ്ജീവന ഫണ്ട് (ഇന്ത്യ ആർ‌എഫ്) പനേഷ്യ ബയോടെക്കിൽ 992 കോടി രൂപ വരെ നിക്ഷേപമിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

   First published:
   )}