നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 1000 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ അനുവദിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

  കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 1000 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ അനുവദിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

  രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചു

  പിണറായി വിജയൻ (ഫയൽ ചിത്രം)

  പിണറായി വിജയൻ (ഫയൽ ചിത്രം)

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചു. കത്തയച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

   മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

   രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

   ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു.

   കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്സിജൻ ടാങ്കറുകൾ, പിഎസ് എ പ്ലാൻറുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണം.

   സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 25 ലക്ഷം ഡോസ് കോ വാക്സിനും അനുവദിക്കണം. സംസ്ഥാനങ്ങൾക്ക് വാക്സിൻ നീക്കി വെക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം.

   കേന്ദ്ര സർക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്ന് ഉറപ്പു നൽകി.

   കേന്ദ്രം നൽകിയതിനേക്കാൾ കൂടുതൽ ഡോസ് വാക്സിൻ കേരളം കുത്തിവെച്ചു

   കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ കേരളം വിതരണം ചെയ്‌തെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിൽ നിന്ന് ഇതുവരെ 73,38,806 ഡോസുകളാണ് കേരളത്തിന് ലഭിച്ചത്. സംസ്ഥാനം ഉപയോഗിച്ചതാവട്ടെ 74,26,164 ഡോസുകളും. വളരെ സൂക്ഷമതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാലാണ് അധിക ഡോസ് നല്‍കാനായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, നഴ്സുമാരെ അഭിനന്ദിച്ചിരുന്നു.

   Also Read- COVID 19| 24 മണിക്കൂറിൽ 3,82,315 കോവിഡ് രോഗികൾ; പ്രതിദിന കണക്കിൽ കേരളം മൂന്നാമത്

   പത്ത് പേര്‍ക്ക് നല്‍കാനുള്ള വാക്‌സിനാണ് ഒരു വാക്‌സിന്‍ ബോട്ടിലില്‍ (വയലിൽ) ഉണ്ടാവുക. പത്ത് പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയാലാണ് ഈ പൊട്ടിച്ച വാക്‌സിന്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ പറ്റൂ. എന്നാല്‍ ഇന്ത്യയിലിലെ ചില സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലുള്‍പ്പെടെ ചില സെന്ററുകളില്‍ വാക്‌സിനേറ്റര്‍ ഓഫീസര്‍ പത്തു പേരെത്താതെയും ഈ വയലുകള്‍ തുറക്കുന്നു. ഇത് വാക്‌സിന്‍ പാഴായിപ്പോവുന്നതിന് കാരണാവുന്നു. ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്റ്റർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വാക്‌സിനേഷന്‍ സംബന്ധിച്ച് കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് ഇതിന് കാരണമാവുന്നത്.
   Published by:Anuraj GR
   First published: