Covid 19 | ഇനി 14 ദിവസത്തെ ക്വറന്റീൻ ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർക്ക് മാത്രം; പ്രോട്ടോക്കോളിൽ മാറ്റം
കേരളത്തിന് പുറത്തു നിന്നും വരുന്നവർക്ക് 28 ദിവസം ക്വാറൻ്റൈൻ ഏർപ്പെടുത്തിയ തീരുമാനത്തിലും ആരോഗ്യ വകുപ്പ് മാറ്റം വരുത്തി. കേരളത്തിലേക്ക് വരുന്നവർ 14 ദിവസത്തെ ക്വാറൻ്റൈൻ പാലിച്ചാൽ മതിയെന്നതാണ് പുതിയ നിർദ്ദേശം.

കോവിഡ് പരിശോധന
- News18 Malayalam
- Last Updated: August 22, 2020, 8:40 PM IST
തിരുവനന്തപുരം: കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരുടെ ക്വറന്റീൻ സംബന്ധിച്ച പ്രോട്ടോകോൾ ആരോഗ്യവകുപ്പ് പരിഷ്ക്കരിച്ചു. ഇതനുസരിച്ച് രോഗിയുമായി സമ്പർക്കത്തിൽ വരുന്ന എല്ലാവരും ക്വറന്റീനിൽ പോകേണ്ടതില്ല. പ്രഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഹൈറിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം 14 ദിവസത്തെ ക്വറന്റീനിൽ പോയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. പ്രഥാമിക സമ്പർക്കത്തിലുള്ള ലോ റിസ്ക് വിഭാഗത്തിലുള്ളവർ ക്വറന്റീനിൽ പോകേണ്ടെങ്കിലും 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
സമ്പർക്കപ്പട്ടികയിലെ ലോ റിസ്ക് കാറ്റഗറിക്കാരെ കൂടാതെ സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളവർ 14 ദിവസം പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കണം. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെല്ലാം കർശനമായി സാമൂഹിക അകലം പാലിക്കുകയും മുഴുവൻ സമയവും മാസ്ക് ധരിക്കുകയും വേണം. കേരളത്തിന് പുറത്തു നിന്നും വരുന്നവർക്ക് 28 ദിവസം ക്വാറൻ്റൈൻ ഏർപ്പെടുത്തിയ തീരുമാനത്തിലും ആരോഗ്യ വകുപ്പ് മാറ്റം വരുത്തി. കേരളത്തിലേക്ക് വരുന്നവർ 14 ദിവസത്തെ ക്വാറൻ്റൈൻ പാലിച്ചാൽ മതിയെന്നതാണ് പുതിയ നിർദ്ദേശം.
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പർക്കപ്പട്ടികയിലെ ലോ റിസ്ക് കാറ്റഗറിക്കാരെ കൂടാതെ സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളവർ 14 ദിവസം പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കണം. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെല്ലാം കർശനമായി സാമൂഹിക അകലം പാലിക്കുകയും മുഴുവൻ സമയവും മാസ്ക് ധരിക്കുകയും വേണം.