COVID 19 | ഗുജറാത്തിൽ പതിനാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

COVID 19 | സംസ്ഥാനത്തെ അഭയാർത്ഥി തൊഴിലാളികളുടെ മകനായ കുഞ്ഞ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് കേസായിരുന്നു

News18 Malayalam | news18-malayalam
Updated: April 8, 2020, 7:48 AM IST
COVID 19 | ഗുജറാത്തിൽ പതിനാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു
Corona
  • Share this:
അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച കുഞ്ഞ് മരിച്ചു. ജാംനഗറിൽ നിന്നുള്ള 14മാസം പ്രായമായ കുഞ്ഞാണ് ഒന്നിലധികം ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് മരിച്ചത്. ജാംനഗറിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു മരണം.

സംസ്ഥാനത്തെ അഭയാർത്ഥി തൊഴിലാളികളുടെ മകനായ കുഞ്ഞ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് കേസായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ തന്നെ ഗുരുതരാവസ്ഥയിലാ.ിരുന്ന കുഞ്ഞിന് രണ്ട് ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. വെന്റിലേറ്റർ പ്രവേശിപ്പിച്ച കുട്ടി കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതർ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത്.

You may also like:COVID 19| ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 124 ആയി; രോഗബാധിതരുടെ എണ്ണം 5000 ലേക്ക്
[NEWS]
COVID 19| COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]COVID 19 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി [NEWS]

ഗുജറാത്തിൽ കോവിഡ് 19 മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണിത്. ജാംനഗറിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ കേസും. മാതാപിതാക്കൾക്ക് പ്രത്യേകിച്ച് യാത്രാ വിവരങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടു തന്നെ കുട്ടിയ്ക്ക് വൈറസ് ബാധ എങ്ങനെയുണ്ടായെന്ന് അന്വേഷിച്ച് വരികയാണ്. മാതാപിതാക്കൾ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും ഇവരെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ഗ്രാമം ലോക്ക്ഡൗൺ ചെയ്തതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ‌‌

ഗുജറാത്തിൽ ഇതുവരെ 16 പേരാണ് കോവിഡ് 19 മൂലം മരണപ്പെട്ടത്. 175 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 



 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 8, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading