തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1715 പേരുടെ പരിശോധന ഫലം നെഗറ്റീവായത് സംസ്ഥാനത്ത് വലിയ ആശ്വാസമായി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. ഇതിൽ 92 പേരുടെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല.
വിദേശത്തുനിന്ന് വന്ന 60 പേർക്കും രോഗം സ്ഥിരീകരിച്ചു. 30 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ഇന്നു നാലുപേരുടെ മരണം സ്ഥിരീകരിച്ചു.
തിരുവനന്തപുരം- 485
കോഴിക്കോട് 173
ആലപ്പുഴ 169
മലപ്പുറം 114
എറണാകുളം 101
കാസർഗോഡ് 73
കൊല്ലം 41
പത്തനംതിട്ട 38
കാലവർഷക്കെടുതിയിൽ രാജമലയിൽ 26 പേർ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്നു 11 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാജമലയിൽ 78 പേരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ഇതിൽ 12 പേരെ രക്ഷപെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
You may also like:പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച് മാതാപിതാക്കള്‍ [NEWS] Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ [PHOTOS]
കരിപ്പൂരിൽ വിമാന അപകടത്തിൽ 18 പേർ മരിച്ചു. ഒരേസമയം വ്യത്യസ്ത ദുരന്തങ്ങളാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus