Covid 19: യുഎഇയിൽ പുതിയതായി 50 പേർക്ക് കൂടി കോവിഡ്19; ആറ് ഇന്ത്യക്കാർക്കും വൈറസ് ബാധ

Covid 19: ഇന്ത്യയിൽനിന്നുള്ള ആറ് പേർ കൂടാതെ, അമേരിക്ക, ബംഗ്ലാദേശ്, പാലസ്തീൻ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നുപേരിലും രോഗം കണ്ടെത്തി.

News18 Malayalam | news18-malayalam
Updated: March 25, 2020, 12:04 PM IST
Covid 19: യുഎഇയിൽ പുതിയതായി 50 പേർക്ക് കൂടി കോവിഡ്19; ആറ് ഇന്ത്യക്കാർക്കും വൈറസ് ബാധ
Corona
  • Share this:
ദുബായ്: യുഎഇയിൽ പുതിയതായി 50 പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് പുതിയതായി നാലുപേർ പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായി അധികൃതർ വ്യക്തമാക്കി. ഇതോടെ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 65 ആയി.

രോഗബാധിതനായി വിദേശത്തുനിന്നു മടങ്ങിയെത്തിയ ആളുകളുമായി അടുത്ത് ബന്ധപ്പെട്ട ആളുകളിലാണ് ഇപ്പോൾ രോഗം സ്ഥീരകരിച്ചത്. പുതിയതായി കോവിഡ് 19 കണ്ടെത്തിയവരിൽ ഭൂരിഭാഗവും വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇതിൽ ആറ് ഇന്ത്യക്കാരുമുണ്ട്. യുഎഇയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 248 ആയി വർദ്ധിച്ചിട്ടുണ്ട്.


!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഇന്ത്യയിൽനിന്നുള്ള ആറ് പേർ കൂടാതെ, അമേരിക്ക, ബംഗ്ലാദേശ്, പാലസ്തീൻ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നുപേരിലും രോഗം കണ്ടെത്തി. ഇറ്റലി, ഈജിപ്ത്, യുഎഇ, സ്പെയിൻ, നെതർലാൻഡ്സ്, ജോർദാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്ന് രണ്ടുവീതം പേരിൽ രോഗം കണ്ടെത്തി.
You may also like:Coronavirus Pandemic LIVE Updates: തമിഴ്നാട്ടിൽ ആദ്യമരണം; രാജ്യത്ത് കോവിഡ് മരണം 11 ആയി’ [NEWS]നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്ന് കളക്ടർ [NEWS]ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക; അല്ലാത്തപക്ഷം 'ഷൂട്ട് അറ്റ് സൈറ്റ്': മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]
ടുണീഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുകെ, സൗദി അറേബ്യ, യമൻ, ബെൽജിയം, ദക്ഷിണകൊറിയ, ബൾഗേറിയ, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, ആസ്ട്രേലിയ, ലെബനോൺ, കെനിയ, മാലിദ്വീപ്, സുഡാൻ, ഇറാൻ, അയർലൻഡ്, മൊറോക്കോ, പാകിസ്ഥാൻ, സ്വീഡൻ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരിൽ രോഗം കണ്ടെത്തി.


രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എല്ലാവർക്കും മതിയായ വൈദ്യസഹായം എത്തിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വെന്‍റിലേറ്റർ സഹായം ലഭ്യമാക്കുമെന്നും അധികതർ അറിയിച്ചു.
First published: March 25, 2020, 12:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading