COVID 19 | ഇന്ത്യയിൽ 24 മണിക്കൂറിനിടെ 71 മരണം; രോഗബാധിതർ 32,000 ന് മുകളിൽ

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 10, 000 ന് അടുത്തായി. ഇന്നലെ മാത്രം ഇന്നലെ മാത്രം 597 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.

News18 Malayalam | news18-malayalam
Updated: April 30, 2020, 7:44 AM IST
COVID 19 | ഇന്ത്യയിൽ 24 മണിക്കൂറിനിടെ 71 മരണം; രോഗബാധിതർ 32,000 ന് മുകളിൽ
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടയിൽ മരിച്ചത് 71 പേർ. രോഗബാധിതരുടെ എണ്ണം 32,000 ന് മുകളിലായി. 1,008 പേർ ഇതുവരെ മരിച്ചെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 10, 000 ന് അടുത്തായി. ഇന്നലെ മാത്രം ഇന്നലെ മാത്രം 597 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. 9,915 കേസുകളാണ് ഇതുവരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. മുംബൈ നഗരത്തിൽ മാത്രം 475 കോവിഡ് കേസുകളുണ്ട്. 432 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഗുജറാത്തിൽ 4082 പേരാണ് രോഗ ബാധിതർ. മരണസംഖ്യ 197 ആയി.

മെയ് 3 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കർശനമായി തുടരാനാണ് കേന്ദ്ര സർക്കാരിന്റ നിർദേശം. മെയ് നാല് മുതലുള്ള പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും.
BEST PERFORMING STORIES:നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍; മലപ്പുറത്തേക്ക് 54,280 പേർ [NEWS]'ഇർഫാൻ ഖാന്‍റെ വിയോഗം ലോകസിനിമയ്ക്ക് കനത്ത നഷ്ടം'; അനുശോചനവുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും [NEWS]മെയ് 3 ന് ശേഷം കൂടുതൽ ഇളവുകൾ ഉണ്ടായേക്കും; പുതിയ മാർഗനിർദേശങ്ങൾ ഉടൻ [NEWS]

മെയ് 4 മുതൽ രാജ്യത്തെ പല ജില്ലകൾക്കും ലോക്ക് ഡൗണിൽ ഇളവ് നൽകുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന. ഏതൊക്കെ മേഖലകൾക്കാകും ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

രാജ്യത്തെ സാഹചര്യങ്ങൾ ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. ലോക്ക്ഡൗൺ കൊണ്ട് രാജ്യത്തെ സാഹചര്യങ്ങളിൽ പുരോഗതി ഉണ്ടായി . ഈ നേട്ടങ്ങൾ തുടരാൻ മെയ് 3 വരെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

First published: April 30, 2020, 7:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading