COVID 19 | ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒന്നേകാൽ കോടി സംഭാവനയുമായി നടൻ അജിത്

COVID19 | പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അൻപത് ലക്ഷം എന്നിങ്ങനെ നൽകിയത് കൂടാതെ  തമിഴ് സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും അജിത് നല്‍കിയിട്ടുണ്ട്. 

News18 Malayalam | news18
Updated: April 8, 2020, 7:11 AM IST
COVID 19 | ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒന്നേകാൽ കോടി  സംഭാവനയുമായി നടൻ അജിത്
ajithkumar
  • News18
  • Last Updated: April 8, 2020, 7:11 AM IST
  • Share this:
ചെന്നൈ: കൊറോണ എന്ന മഹാമാരിക്കെതിരെ ആഗോള തലത്തിൽ രാജ്യങ്ങൾ പോരാട്ടം തുടരുകയാണ്. നമ്മുടെ രാജ്യത്തും വൈറസ് വ്യാപനം തടയാൻ കഴിയുന്നത്ര പ്രതിരോധ മാർഗങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.  ഈ പോരാട്ടങ്ങൾക്ക് കരുത്ത് പകരാന്‍ ജനങ്ങളുടെ സഹായവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിരുന്നു.

സെലിബ്രിറ്റികൾ അടക്കം ഇതിനായി ആഹ്വാനവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലോ സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലോ സംഭാവന ചെയ്ത് നമ്മളെക്കൊണ്ട് പറ്റുന്ന തരത്തിൽ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകൂ എന്നായിരുന്നു ആഹ്വാനം.

മോഹന്‍ലാൽ അടക്കം വിവിധ താരങ്ങൾ ഇതിനായി സംഭാവന ചെയ്യുകയും ചെയ്തിരുന്നു. അന്‍പത് ലക്ഷം രൂപയാണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.  കൊറോണയെ അതിജീവിക്കാൻ ഇപ്പോൾ സഹായ ഹസ്തവുമായെത്തിയിരിക്കുന്നത് തമിഴ് താരം അജിത്താണ്.

You may also like:COVID 19| ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 124 ആയി; രോഗബാധിതരുടെ എണ്ണം 5000 ലേക്ക്
[NEWS]
COVID 19| COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]COVID 19 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി [NEWS]

ഒന്നേകാൽ കോടി രൂപയാണ് ആരാധകരുടെ പ്രിയ 'തല' ഇതിനായി സംഭാവന ചെയ്തത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അൻപത് ലക്ഷം എന്നിങ്ങനെ നൽകിയത് കൂടാതെ  തമിഴ് സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും അജിത് നല്‍കിയിട്ടുണ്ട്.



കൊറോണയുടെ പശ്ചാത്തലത്തിൽ ജോലികൾ നിർത്തിവച്ചിരിക്കുന്നതിനാൽ ദിവസവേതനക്കാര്‍ അടക്കം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇവരെ സഹായിക്കാൻ താരങ്ങൾ മുന്നോട്ട് വരണമെന്ന് ഫെഫ്സി അഭ്യർഥിച്ചിരുന്നു. ഇത് പ്രകാരമാണ് അജിത്തിന്റെ സംഭാവനം.

First published: April 8, 2020, 7:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading