ന്യൂയോർക്ക്: വൈറ്റ്ഹൗസിലെ കോവിഡ് 19 ബാധ കൂടുതൽ രൂക്ഷമാകുന്നതായി സൂചന. ഡോ. ആന്റണി ഫൗസി അടക്കമുള്ള വൈറ്റ്ഹൗസ് കൊറോണവൈറസ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. കോവിഡ് ബാധിച്ച വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥയുമായി ഇടപെട്ടതിനെ തുടർന്നാണ് ക്വാറന്റീൻ.
അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസ് ഡയറക്ടർ കൂടിയായ ഡോ. ഫൗസി കൊറോണ പ്രതിരോധസേന (ടാസ്ക് ഫോഴ്സ്) പ്രധാന അംഗമാണ്. ഫൗസി അടക്കം മൂന്ന് പേരാണ് ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുന്നത്.
ഡിസീസ് കണ്‍ട്രോൾ ആന്റ് പ്രിവൻഷൻ സെന്റർ ഡയറക്ടർ ഡോ. റോബർട്ട് റെഡ്ഫീൽഡ്, ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാൻ എന്നിവരാണ് ക്വാറന്റീൽ പ്രവേശിച്ച ടാസ്ക്ഫോഴ്സ് അംഗങ്ങൾ.
വൈറ്റ്ഹൗസിൽ ഇതുവരെ മൂന്ന് പേർക്കാണ് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ദിവസേനയുള്ള പരിശോധനകൾ കൂടുതൽ ജാഗ്രതയോടെയാണ് നടത്തുന്നത്.
TRENDING:'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ [NEWS]മോസ്ക്കോയിലെ കോവിഡ് 19 ചികിത്സ ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു [NEWS]ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി [NEWS]
ഫൗസിക്ക് ഇതുവരെയുള്ള പരിശോധനകളിൽ ഫലം നെഗറ്റീവ് ആണെങ്കിലും വരും ദിവസങ്ങളിലും പരിശോധന തുടരും. മുൻകരുതലുകൾ സ്വീകരിച്ചിട്ടുള്ളതിനാൽ ഇദ്ദേഹത്തിന് കോവിഡ് സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച്ചയാണ് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന‍്റെ പ്രസ് സെക്രട്ടറി കെയ്റ്റ് മില്ലറിന് കോവിഡ് സ്ഥിരീകരിച്ചത്. കെയ്റ്റ് പെൻസുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഡൊണാൾഡ് ട്രംപിന്റെ ഉപദേശകരിൽ പ്രധാനിയായ സ്റ്റീഫൻ മില്ലറാണ് കെയ്റ്റിന്റെ ഭർത്താവ്. ഇദ്ദേഹത്തിന് രോഗബാധയുണ്ടോ എന്നത് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടില്ല.
ഇവാൻക ട്രംപിന്റെ സഹായിക്കും കഴിഞ്ഞ ദിവസം കോവിഡ‍് സ്ഥിരീകരിച്ചിരുന്നു. ഇവാൻകയുമായി ഇവർ അടുത്ത് ഇടപഴകിയിട്ടില്ലെന്നും ഇവാൻകയ്ക്ക് കോവിഡ് നെഗറ്റീവ് ആണെന്നുമാണ് വൈറ്റ്ഹൗസ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.