COVID 19 | സംസ്ഥാനത്ത് ആന്റിബോഡി റാപ്പിഡ് പരിശോധന ഇന്നുമുതൽ

പരിശോധന നടത്തേണ്ട ആളുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: June 8, 2020, 9:32 AM IST
COVID 19 | സംസ്ഥാനത്ത് ആന്റിബോഡി റാപ്പിഡ് പരിശോധന ഇന്നുമുതൽ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സമൂഹവ്യാപന സാധ്യത കണ്ടെത്താൻ സംസ്ഥാനത്ത് സൗജന്യ ആന്റിബോഡി റാപ്പിഡ് പരിശോധന ഇന്നു മുതൽ തുടങ്ങും. പതിനായിരം കിറ്റുകളാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. ആശുപത്രികള്‍, സ്ഥാപനങ്ങൾ, ക്വാറന്റീൻ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന.  ഫലം പോസിറ്റീവ് ആകുന്നവരുടെ സ്രവം പിസിആർ പരിശോധനയ്ക്കും വിധേയമാക്കും.

കോവിഡ് വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ ശരീരം സ്വയം ആന്‍റിബോഡികൾ ഉത്പാദിപ്പിക്കും.  ഈ ആന്റീ ബോഡികളെ കണ്ടെത്താനുള്ള, ചെലവ് കുറഞ്ഞതും വേഗം ഫലം ലഭിക്കുന്നതുമായ പരിശോധനയാണ് ആന്റിബോഡി റാപ്പിഡ് ടെസ്റ്റ്.

പരിശോധന നടത്തേണ്ട ആളുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരാണ് ഒന്നാം വിഭാഗത്തിൽ ഉൾപ്പെടുന്നത്,  ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന പൊലീസ്, വോളന്റിയർമാർ, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍,  മാധ്യമപ്രവർത്തകർ തുടങ്ങിവർ രണ്ടാം വിഭാഗത്തിലും, ക്വാറന്റീനിൽ കഴിയുന്നവർ മൂന്നാം വിഭാഗത്തിലും, 60 വയസിന് മുകളിലുള്ളവർ നാലാം വിഭാഗത്തിലും ഉൾപ്പെടും.
TRENDING:First Bell @Victers | ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ ഇന്നു മുതൽ [NEWS]വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ള പൊതുജനങ്ങൾ, കേരളത്തിന് പുറത്ത് നിന്നു വന്ന് ക്വാറന്റീൻ കാലാവധി അവസാനിപ്പിച്ചവരുമാണ് മൂന്നാം വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആശുപത്രികൾ, സ്ഥാപനങ്ങൾ, ക്വാറന്റീൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി സാമ്പിൾ ശേഖരിക്കും. കൂടാതെ പൊതു മെഡിക്കൽ ക്യാമ്പുകൾ നടത്തിയും സാമ്പിളുകൾ ശേഖരിക്കും.

നിറം അടിസ്ഥാനപ്പെടുത്തിയുള്ള കിറ്റ് ഉപയോഗിച്ചാണ് പരിശോധന. അതായത് റാപ്പിഡ് കിറ്റിൽ പരിശോധിക്കുന്ന സാമ്പിള്‍ കോവിഡ് ആന്റിബോഡി ഉണ്ടെങ്കിൽ കിറ്റിന്റെ സൂചന ഭാഗം നിറം മാറും. ഇത്തരത്തിൽ നിറം മാറുന്ന സാമ്പിളുകൾ നൽകിയവരുടെ മൂക്കിലെയോ തൊണ്ടയിലെയോ സാമ്പിളുകൾ വീണ്ടും ശേഖരിച്ച് പിസിആർ പരിശോധന നടത്തുന്നതാണ് രീതി. രണ്ടാം ഘട്ടമായി 40000 കിറ്റുകൾ സംസ്ഥാനത്തിന് ഐസിഎംആർ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

First published: June 8, 2020, 9:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading