HOME » NEWS » Corona »

COVID 19| പാലക്കാടിന് ആശ്വാസം; വലിയങ്ങാടിയിലെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവ്

പട്ടാമ്പി മത്സ്യമാർക്കറ്റിൽ  രോഗവ്യാപനമുണ്ടായതിനെ തുടർന്നാണ് ജില്ലയിലെ മറ്റു മാർക്കറ്റുകളിൽ ആൻറിജൻ പരിശോധന നടത്താൻ തീരുമാനിച്ചത്.

News18 Malayalam | news18-malayalam
Updated: July 22, 2020, 10:04 AM IST
COVID 19| പാലക്കാടിന് ആശ്വാസം; വലിയങ്ങാടിയിലെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവ്
ഇന്നലെ രാത്രി 275 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്.
  • Share this:
പാലക്കാട്: വലിയങ്ങാടിയിലെ മത്സ്യ മാർക്കറ്റിലും പുതുനഗരം മാർക്കറ്റിലും നടത്തിയ ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവ്. പാലക്കാട് വലിയങ്ങാടിയിൽ ഇന്നലെ രാത്രി 275 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്.

എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവായത് ജില്ലയ്ക്ക് വലിയ ആശ്വാസമായി. പാലക്കാട്ടെ പ്രധാനപ്പെട്ട മത്സ്യ മാർക്കറ്റാണിത്. ഇതിനു പുറമെ പുതുനഗരം മാർക്കറ്റിലും ആന്റിജൻ പരിശോധന നടന്നു. ‌

TRENDING:35 വർഷം മുമ്പ് നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകം; 11 പൊലീസുകാർ കുറ്റക്കാരെന്ന് കോടതി[NEWS]ബോളിവുഡിൽ താരയുദ്ധം; കങ്കണയ്ക്കെതിരെ കൂടുതൽ താരങ്ങൾ[PHOTOS]മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ[NEWS]
200 പേരിൽ നടത്തിയ പരിശോധനയിലും ആർക്കും പോസിറ്റീവ് കണ്ടെത്തിയില്ല. പട്ടാമ്പി മത്സ്യമാർക്കറ്റിൽ  രോഗവ്യാപനമുണ്ടായതിനെ തുടർന്നാണ് ജില്ലയിലെ മറ്റു മാർക്കറ്റുകളിൽ ആൻറിജൻ പരിശോധന നടത്താൻ തീരുമാനിച്ചത്.

എന്നാൽ ആദ്യ ദിവസത്തെ പരിശോധനയിൽ നെഗറ്റീവ് ഫലമാണെങ്കിലും രോഗ വ്യാപനം ഉണ്ടായില്ലെന്ന് ഉറപ്പ് വരുത്താൻ കൂടുതൽ വിഭാഗങ്ങളിൽ പരിശോധന നടത്തുമെന്ന് പാലക്കാട് ഡി എംഒ പറഞ്ഞു.
Published by: Naseeba TC
First published: July 22, 2020, 10:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories