നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് 19 | IG വിജയ് സാഖറെയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

  കോവിഡ് 19 | IG വിജയ് സാഖറെയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

  ഉടൻ ചുമതല ഏൽക്കാനാണ് സംഘത്തിന് നിർദേശം നൽകിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

  covid19

  covid19

  • Share this:
   തിരുവനന്തപുരം: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ജില്ലയിലെ പൊലീസ് നടപടികൾ ഏകോപിപ്പിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും ഐ ജി യുമായ വിജയ് എസ് സാഖറെയുടെ നേതൃത്വത്തിൽ നാല് മുതിർന്ന ഓഫീസർമാരെയാണ് നിയോഗിച്ചത്.

   You may also like:BREAKING | കേരളം ലോക് ഡൗൺ ചെയ്തു; 28 പേർക്ക് കൂടി കോവിഡ് 19 [NEWS]സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ശക്തമാകുന്നു; ഒപി നിർത്തിവെക്കണമെന്ന് IMA [NEWS]സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു; ബിവേറജസുകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും [NEWS]

   കാസർഗോഡ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് പുറമെ വനിതാ ബറ്റാലിയൻ കമാന്റന്റ് ഡി ശിൽപ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി യും ഇപ്പോൾ കാസർഗോഡ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ കെ.എം സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്. ഉടൻ ചുമതല ഏൽക്കാനാണ് സംഘത്തിന് നിർദേശം നൽകിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
   First published:
   )}