HOME » NEWS » Corona » COVID 19 AROUND 4 LAKH DOSES COVID VACCINE AVAILABLE IN KERALA

Covid 19 | സംസ്ഥാനത്ത് 3.78 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭ്യമായി

കൊച്ചിയില് 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സിന് രാത്രിയോടെ എത്തും

News18 Malayalam | news18-malayalam
Updated: July 7, 2021, 7:33 PM IST
Covid 19 | സംസ്ഥാനത്ത് 3.78 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭ്യമായി
Covid_Vaccine
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്ഡ് വാക്സിന് കൂടി ലഭ്യമായതായി വീണാ ജോര്ജ് അറിയിച്ചു. കൊച്ചിയില് 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സിന് രാത്രിയോടെ എത്തുന്നതാണ്. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില് 12,04,960 ഡോസ് കോവിഷീല്ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീല്ഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും ഉള്പ്പെടെ ആകെ 1,28,16,350 ഡോസ് വാക്സിന് കേന്ദ്രം നല്കിയതാണ്.

സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്ത്ത് 1,51,18,109 പേര്ക്കാണ് വാക്സിന് നല്കിയത്. അതില് 1,13,54,565 പേര്ക്ക് ഒന്നാം ഡോസ് വാക്സിനും 37,63,544 പേര്ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്കിയതെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്ത് ഇന്ന് 15,600 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര് 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര് 962, ആലപ്പുഴ 863, കാസര്ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.




കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്.

 കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി.



ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 66 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1992, എറണാകുളം 1682, തൃശൂര് 1716, കോഴിക്കോട് 1659, കൊല്ലം 1497, പാലക്കാട് 751, തിരുവനന്തപുരം 1055, കണ്ണൂര് 889, ആലപ്പുഴ 848, കാസര്ഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.




74 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 22, കാസര്ഗോഡ് 14, പാലക്കാട് 10, പത്തനംതിട്ട 6, മലപ്പുറം 5, എറണാകുളം 4, കോഴിക്കോട് 3, കൊല്ലം, ഇടുക്കി, തൃശൂര്, വയനാട് 2 വീതം, തിരുവനന്തപുരം, ആലപ്പുഴ 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 1876, പത്തനംതിട്ട 351, ആലപ്പുഴ 899, കോട്ടയം 497, ഇടുക്കി 196, എറണാകുളം 1199, തൃശൂര് 1209, പാലക്കാട് 1162, മലപ്പുറം 1259, കോഴിക്കോട് 1055, വയനാട് 219, കണ്ണൂര് 653, കാസര്ഗോഡ് 513 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

Published by: Anuraj GR
First published: July 7, 2021, 7:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories