തിങ്കളാഴ്ച മുതൽ ബാങ്കുകള്‍ സാധാരണനിലയിലേക്ക്; റെഡ് സോണുകളിലും പ്രവര്‍ത്തിക്കും

കണ്ടെയ്ന്‍മെന്റ് ഏരിയയില്‍ അന്തിമതീരുമാനം ജില്ലാ കലക്ടറുടേതായിരിക്കും.

News18 Malayalam | news18-malayalam
Updated: May 3, 2020, 10:30 PM IST
തിങ്കളാഴ്ച മുതൽ ബാങ്കുകള്‍ സാധാരണനിലയിലേക്ക്; റെഡ് സോണുകളിലും  പ്രവര്‍ത്തിക്കും
news18
  • Share this:
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ബാങ്കുകള്‍ രാവിലെ 10 മണിമുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കും. റെഡ് ഉൾപ്പെടെ എല്ലാ സോണുകളിലും ബാങ്കുകള്‍ തുറക്കും. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും. അതേസമയം കണ്ടെയ്ന്‍മെന്റ് ഏരിയയില്‍ അന്തിമതീരുമാനം ജില്ലാ കലക്ടറുടേതായിരിക്കും.

മൂന്നാം ഘട്ട ലോക് ഡൗണ്‍ ഇളവുകള്‍ ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഏപ്രില്‍ 30ന് രണ്ട് , മേയ് 1ന് പൂജ്യം മേയ് 2ന് രണ്ട്, ഇങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കണക്ക്.

You may also like:'ബന്ധു' വീട്ടിലെ ക്വാറന്റീൻ; അഭിഭാഷകൻ കൊല്ലത്ത് നിന്നും മുങ്ങി [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട് [NEWS]
അതേസമയം സംസ്ഥാനത്ത് പുതുതായി നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രൈമറി കോണ്ടാക്ടറ്റുകള്‍ എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലായതിനാലാണ് ഇവ ഹോട്ട്സ്പോട്ടുകളായത്. ഇതോടെ ഗ്രീന്‍ സോണിലുള്ള എറണാകുളം ജില്ലയുടെ സോണ്‍ സ്റ്റാറ്റസില്‍ മാറ്റമുണ്ടായേക്കും. വയനാട് മാനന്തവാടി സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെയാണ് വയനാട് ജില്ലയില്‍ പുതിയ ഹോട്ട് സ്പോട്ടുണ്ടായത്.

ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിന്റെ പുതിയ ഇളവുകള്‍ നിലവില്‍ വരാനിരിക്കെയാണ് പുതിയ ഹോട്ട്‌സ്പോട്ടുകളുടെ പ്രഖ്യാപനം. അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഇത് രണ്ടാം തവണയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസമുണ്ടാവുന്നത്.

കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി.ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.
First published: May 3, 2020, 10:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading