HOME » NEWS » Corona »

COVID 19| കടകളിൽ പോകണോ? മരുന്ന് വാങ്ങണോ? വീട്ടിൽ കഴിയുന്നവരെ സഹായിക്കാൻ നമോ ഹെൽപ് ലൈനുമായി BJP

ഇന്ന് വൈകുന്നേരം 4 മണി മുതൽ 24മണിക്കൂറും പ്രവർത്തിയ്ക്കും

News18 Malayalam | news18-malayalam
Updated: March 24, 2020, 6:18 AM IST
COVID 19| കടകളിൽ പോകണോ? മരുന്ന് വാങ്ങണോ? വീട്ടിൽ കഴിയുന്നവരെ സഹായിക്കാൻ നമോ ഹെൽപ് ലൈനുമായി BJP
namo helpline
  • Share this:
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ വീടുകളിലും ഫ്ളാറ്റുകളിലും ഒറ്റപ്പെട്ട് കഴിയുന്നവരെ സഹായിക്കാൻ നമോ ഹെൽപ്പ് ലൈനുമായി ബിജെപി. പുതിയ സംരംഭത്തിലൂടെ പൊതുജനങ്ങൾക്ക് സഹായം തേടാവുന്നതാണ്.കോവിഡ് ഭീഷണിമൂലം വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവും. തങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയുമോ എന്ന ആശങ്ക പലർക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് സഹായഹസ്തവുമായി ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്.

'യുവമോർച്ച, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റുമാരായ സജിത്ത്, ഹേമലത, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം,തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. ആർ എസ് രാജീവ്, അഡ്വ. ഗിരികുമാർ, പാപ്പനംകോട് സജി,എസ്കെപി രമേശ്, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 4 മണി മുതൽ 24മണിക്കൂറും പ്രവർത്തിയ്ക്കുന്ന നമോ ഹെൽപ്പ് ലൈൻ ആരംഭിക്കുന്നു. 8891660457(whatsap),9946386056,9526046456 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് സഹായം തേടുന്നവരുടെ അടുത്തേക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ച് അതാതു സ്ഥലത്തെ ബിജെപി പ്രവർത്തകർഎത്തും.' - ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു.

You may also like:'What is Lockdown? 12 സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ; അറിയേണ്ടതെല്ലാം [NEWS]COVID 19 | ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ സെൽഫ് ക്വാറന്റൈനിൽ [PHOTO]COVID 19| കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ കുറിച്ച് ആലോചിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത് [NEWS]

'മെഡിക്കൽ സഹായങ്ങൾക്കും, കടകളിലും, മരുന്നുകൾ വാങ്ങുവാനും പോകുന്നതുൾപ്പെടെ സാധ്യമായ സഹായങ്ങൾ ഉറപ്പാക്കും, സ്റ്റാച്ച്യൂ ട്യൂട്ടേഴ്സ് ലൈനിലുള്ള ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെ ഹെൽപ്പ് ലൈൻ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അതാതു മണ്ഡലം പ്രസിഡന്റ് മാരുടെയും, കോർപ്പറേഷനിലെ 35 കൗൺസിലർമാരുടെയും നേതൃത്വത്തിൽ ബിജെപി വോളന്റിയർമാർ ജനങ്ങളുടെ അടുത്തെത്തും. ഇപ്പോഴത്തെ സാഹചര്യത്തിൽ മാർച്ച് 31വരെ ഈ സംവിധാനം തുടരും. വേണ്ടി വന്നാൽ ദീർഘിപ്പിയ്ക്കുന്നതിനെക്കുറിച്ചാലോചിയ്ക്കും. ആവശ്യമായി വരുന്ന സാഹചര്യത്തിൽ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലേയ്ക്കും ഹെൽപ്പ് ലൈനിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.എല്ലാവരുടെയും പിന്തുണ പ്രതീക്ഷിയ്ക്കുന്നു.'- വി വി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

വീടുകളിലും ഫ്ലാറ്റുകളിലും ഒറ്റപ്പെട്ട് കഴിയുന്ന പ്രായമേറിയവർക്കശ്നം പുതിയ സംരംഭം പ്രയോജനപ്പെടുമെന്നാണ് ബി ജെ പി നേതൃത്വത്തിലെ പ്രതീക്ഷ. തിരുവനന്തപുരം ജില്ലയിലാണ് തുടക്കമെങ്കിലും ആവശ്യമെങ്കിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Published by: Rajesh V
First published: March 23, 2020, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories