നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 4260 പേർക്കെതിരെ കേസ്; 2101 വാഹനങ്ങൾ പിടിച്ചെടുത്തു

  Covid 19 | സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 4260 പേർക്കെതിരെ കേസ്; 2101 വാഹനങ്ങൾ പിടിച്ചെടുത്തു

  മാസ്‌ക് ധരിക്കാത്ത 10208 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 44 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4260 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1368 പേരാണ്. 2101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10208 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 44 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

   ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

   തിരുവനന്തപുരം സിറ്റി - 434, 34, 123
   തിരുവനന്തപുരം റൂറല്‍ - 407, 186, 242
   കൊല്ലം സിറ്റി - 1575, 78, 16
   കൊല്ലം റൂറല്‍ - 726, 40, 72
   പത്തനംതിട്ട - 63, 45, 65
   ആലപ്പുഴ- 44, 9, 78
   കോട്ടയം - 222, 235, 327
   ഇടുക്കി - 62, 17, 9
   എറണാകുളം സിറ്റി - 80, 22, 7
   എറണാകുളം റൂറല്‍ - 74, 13, 108
   തൃശൂര്‍ സിറ്റി - 34, 34, 62
   തൃശൂര്‍ റൂറല്‍ - 25, 46, 227
   പാലക്കാട് - 120, 180, 22
   മലപ്പുറം - 114, 143, 29
   കോഴിക്കോട് സിറ്റി - 32, 32, 13
   കോഴിക്കോട് റൂറല്‍ - 74, 138, 9
   വയനാട് - 62, 0, 131
   കണ്ണൂര്‍ സിറ്റി - 55, 55, 52
   കണ്ണൂര്‍ റൂറല്‍ - 18, 18, 230
   കാസര്‍ഗോഡ് - 39, 43, 279   സംസ്ഥാനത്ത് ഇന്ന് 15,600 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര് 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര് 962, ആലപ്പുഴ 863, കാസര്ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


   Also Read- Covid 19 | Lambda variant | ഡെൽറ്റയേക്കാൾ അതിമാരകമായ ലാംഡ വകഭേദം; കോവിഡ് ഭീതി വിട്ടൊഴിയാതെ ലോകം
   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്.


   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി.   ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 66 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1992, എറണാകുളം 1682, തൃശൂര് 1716, കോഴിക്കോട് 1659, കൊല്ലം 1497, പാലക്കാട് 751, തിരുവനന്തപുരം 1055, കണ്ണൂര് 889, ആലപ്പുഴ 848, കാസര്ഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.   74 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 22, കാസര്ഗോഡ് 14, പാലക്കാട് 10, പത്തനംതിട്ട 6, മലപ്പുറം 5, എറണാകുളം 4, കോഴിക്കോട് 3, കൊല്ലം, ഇടുക്കി, തൃശൂര്, വയനാട് 2 വീതം, തിരുവനന്തപുരം, ആലപ്പുഴ 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.


   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 1876, പത്തനംതിട്ട 351, ആലപ്പുഴ 899, കോട്ടയം 497, ഇടുക്കി 196, എറണാകുളം 1199, തൃശൂര് 1209, പാലക്കാട് 1162, മലപ്പുറം 1259, കോഴിക്കോട് 1055, വയനാട് 219, കണ്ണൂര് 653, കാസര്ഗോഡ് 513 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

   Published by:Anuraj GR
   First published:
   )}