കോഴിക്കോട്: മുൻ മേയറും പാര്‍ലമെന്‍റ് അംഗവുമായിരുന്ന സി.പി.എം നേതാവ് എ കെ പ്രേമജത്തിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ഓസ്ട്രേലിയയിൽ നിന്നും നാട്ടിലെത്തിയ മകൻ ഹോം ക്വാറന്‍റൈന്‍ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരോട് തട്ടിക്കയറിയെന്ന പരാതിയിലാണ് കേസ്.
മലാപ്പറമ്പ് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. ബീന ജോയന്‍റ് ഹെൽത്ത് ഇൻസ്പെക്ടർ ഷനോജ് എന്നിവരാണ് മുന്‍ മേയര്‍ക്കെതിരെ പരാതി നല്‍കിയത്. മേയറുടെ മകനും കുടുംബവും ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായിരുന്നു ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.
BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]ഓസ്ട്രേലിയ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് 28 ദിവസമാണ് ക്വാറന്‍റൈന്‍ കാലാവധി. എന്നാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ എ കെ പ്രേമജം ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തെന്നാണ് പരാതി.
ഐപിസി 269 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ മാസ്കും ഗ്ലൗസും ധരിക്കാതെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണുണ്ടായതെന്നാണ് പ്രേമജത്തിന്‍റെ വിശദീകരണം. ഉദ്യോഗസ്ഥര്‍ ഗര്‍ഭിണിയായ മരുമകളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്നും പ്രേമജം ആരോപിച്ചു.
ഇത് ചോദ്യം ചെയ്തതിലുള്ള പ്രതികാരനടപടിയാണ് ഉദ്യോഗസ്ഥരുടെ പരാതി. 14 ദിവസത്തെ ക്വാറന്‍റൈന്‍ 28 ദിവസമാക്കിയ കാര്യം ആരും അറിയിച്ചിരുന്നില്ലെന്നും മകന്‍ തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാനാണ് പോയതെന്നും പ്രേമജം പറഞ്ഞു.
അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്നും പ്രേമജം വ്യക്തമാക്കി. മാര്‍ച്ച് എട്ടിനാണ് പ്രേമജത്തിന്‍റെ മകനും കുടുംബവും ഓസ്ട്രേലിയയില്‍ നിന്നെത്തിയത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.