ദുബായ്: ഗള്‍ഫ് രാജ്യങ്ങളിൽ നോവെൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷത്തി നാല്‍പതിനായിരം കടന്നു. ഇതുവരെ 706 പേരാണ് ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സൗദി അറേബ്യയിലാണ് ഏറ്റവുമധികം കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2593 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ എട്ടുപേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 320 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ സൗദിയ്ക്ക് ആശ്വാസമേകുന്നതാണ് രോഗമുക്തിയുടെ കണക്ക്. തിങ്കളാഴ്ച 2593 പേർക്കാണ് രോഗം സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത് 3026 പേർക്കാണ്.
യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 220 ആയി. കുവൈറ്റിൽ 232 ഇന്ത്യക്കാർ ഉൾപ്പെടെ 841 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
TRENDING:News18 Impact: അതിര്‍ത്തിക്കപ്പുറമിപ്പുറം നിന്ന വധൂവരന്മാര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം മാംഗല്യം [NEWS]ഇന്ത്യൻ വംശജയായ 10 വയസുകാരിക്ക് ട്രംപിന്റെ ആദരവ് [NEWS]കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് 'കഞ്ചാവാ'ക്കി നൽകി; കാശുപോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി; നാലുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു [NEWS]
ബഹ്റൈനിൽ പുതുതായി 200 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 121 പേർ പ്രവാസി തൊഴിലാളികളാണ്. 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. നിലവിൽ 4215 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ എട്ടുപേരുടെ ആരോഗ്യ നില ഗുരുതരമാണ്.
കുവൈറ്റിൽ ഒരു മലയാളി കൂടി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു. കാസർഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ ആണ് മരിച്ചത്. കുവൈത്ത് വിമാനത്താവളത്തിൽ റെന്റ് എ കാർ കമ്പനിയിൽ ആയിരുന്നു അബൂബക്കർ ജോലി ചെയ്തിരുന്നത്. മെയ് 11നാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19 cases in gulf, Covid in Bahrain, Covid in Kuwait, Covid in Saudi Arabia, Covid in uae