COVID 19| ഒരു ദിവസത്തിൽ 20,000 പുതിയ കേസുകൾ; തമിഴ്നാട്ടിൽ ഒരു ലക്ഷം കടന്ന് രോഗികൾ

രോഗ ബാധിതർ ഒരു ലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.

News18 Malayalam | news18-malayalam
Updated: July 4, 2020, 7:48 AM IST
COVID 19| ഒരു ദിവസത്തിൽ 20,000 പുതിയ കേസുകൾ; തമിഴ്നാട്ടിൽ ഒരു ലക്ഷം കടന്ന് രോഗികൾ
covid
  • Share this:
ന്യൂഡൽഹി: ഇന്ത്യയിൽ ഒരു ദിവസത്തിനിടയിൽ ആദ്യമായി 20,000 ൽ അധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 6,25,544 ആയി. ഇന്നലെ 39 മരണങ്ങളാണ് റിപ്പോർട്ട് ചെയ്ത്. ഇതോടെ മരണ സംഖ്യ 18,213 ആയി.

ഇതാദ്യമായാണ് ഇരുപതിനായിരത്തിന് മുകളിൽ കോവിഡ് കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 20,903 പേർക്കാണ് ഇന്നലെ പുതുതായി കോവിഡ് ബാധിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ.

തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നതായി ഒദ്യോഗിക കണക്കുകൾ പറയുന്നു. ഇന്നലെ മാത്രം 4,329 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 64 മരണങ്ങളും ഇന്നലെ രേഖപ്പെടുത്തി. ഇതോടെ മരണ സംഖ്യ 1,385 ആയി.

രോഗ ബാധിതർ ഒരു ലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. മഹാരാഷ്ട്രയിൽ 6330 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത് . ‌ഡൽഹിയിൽ 2552 പുതിയ കേസുകൾ സ്ഥിരീകരിച്ചു.

TRENDING:COVID 19| വ​ന്ദേ​ഭാ​ര​ത് മി​ഷ​നിലൂടെ അ​ഞ്ച് ല​ക്ഷം ഇ​ന്ത്യ​ക്കാ​ര്‍ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് കേ​ന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]

കേരളത്തിലും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയായിരുന്നു. 211 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. രണ്ട് മാസത്തിനിടെ 419 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. എന്നാൽ15 ദിവസത്തിനിടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 158 പേർക്കാണ്. തിരുവനന്തപുരത്ത് മാത്രം ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം 20 കടന്നു. മൂന്നാംഘട്ടത്തിൽ ആകെ 4465 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2154 രോഗികൾ കഴിഞ്ഞ 15 ദിവസത്തിനിടെയാണ്.

അതേസമയം, ലോകത്ത് കോവിഡ് ബാധിതർ 1.12 കോടിയിലേക്ക് കടക്കുന്നു. 5.28 ലക്ഷത്തിലേറെ പേർ ഇതിനകം മരിച്ചു. തുടർച്ചയായ രണ്ടാം ദിവസവും രണ്ട് ലക്ഷത്തിലേറെയാണ് പുതിയ രോഗബാധിതർ.
First published: July 4, 2020, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading