ഇന്റർഫേസ് /വാർത്ത /Corona / Covid 19 | സംസ്ഥാനത്തെ ഏഴു ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്

Covid 19 | സംസ്ഥാനത്തെ ഏഴു ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്

news18

news18

സമ്പർക്ക രോഗവ്യാപനം കൂടി വരുന്ന കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലും രോഗവ്യാപന തോത് ഉയരുകയാണ്

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ കോവിഡ് കൂടുന്നതായി ആരോഗ്യവകുപ്പ് റിപ്പോർട്ട്. മലപ്പുറം, കാസർഗോഡ്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ടാഴ്ചയായി ഉയർന്ന് തന്നെ നിൽക്കുകയാണ്.

കൂടാതെ സമ്പർക്ക രോഗവ്യാപനം കൂടി വരുന്ന കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ രോഗവ്യാപന തോത് ഉയരുകയാണ്.  ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെയുള്ള കോവിഡ് പഠന റിപ്പോർട്ടാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. ആദ്യ ആഴ്ച 8,087 രോഗികൾ ഉണ്ടായപ്പോൾ, രണ്ടാമത്തെ ആഴ്ച 9,577 ആയി രോഗികളുടെ എണ്ണം ഉയർന്നു. മരണവും രണ്ടാമത്തെ ആഴ്ചയിൽ കൂടി.

ആദ്യ ആഴ്ചയ്ൽ 29 മരണം എന്നത് രണ്ടാമത്തെ ആഴ്ചയിൽ 37 ആയി ഉയർന്നു. മലപ്പുറത്ത് 12.5 ആണ് പോസിറ്റിവിറ്റി നിരക്ക്. കാസർഗോഡ് 10.1-ും, തിരുവനന്തപുരത്ത് 8 .9-ും പോസിറ്റിവിറ്റി നിരക്കുണ്ട്. കൂടാതെ കണ്ണൂരിൽ 4.3 ആയും കോട്ടയത്ത് 4.9 ആയും നിരക്ക് ഉയർന്നു. തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ രോഗബാധാ നിരക്ക് കുറഞ്ഞിട്ടുമുണ്ട്.

ആലപ്പുഴയിൽ 6.1 ആയിരുന്നത് 3.6 ആയിട്ടും, തൃശൂരിൽ 3.9 ആയിരുന്നത് 2.8 ആയിട്ടും രോഗവ്യാപന തോത്  കുറയുന്നുണ്ട്. രോഗവ്യാപന തോത് ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. രണ്ടാഴ്ചയും 2.5 ആണ് രോഗവ്യാപനതോത്.

ജലദോഷപ്പനിയുള്ളവരെ പഞ്ചായത്ത് തലത്തിൽ തന്നെ പരിശോധിക്കണം. എല്ലാ പഞ്ചായത്തിലും പരിശോധന കേന്ദ്രവും, സിഎഫ്എൽടിസികളും ഒരുക്കണമെന്നും രണ്ടാഴ്ചത്തെ റിപ്പോർട്ടിൽ പറയുന്നു.

First published:

Tags: Corona, Corona India, Corona Kerala, Corona News, Corona outbreak, Corona virus, Coronavirus, Coronavirus symptoms, Coronavirus update, Covid 19, Virus