തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിന് പിന്നാലെ കോവിഡ് സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുകയാണ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ദുരിതാശ്വാസ സഹായനിധിയിലേക്ക് സഹായം അഭ്യർത്ഥിച്ചിരുന്നു.
നേരത്തെ പ്രളയത്തിന് വേണ്ടിയാണ് നിധി ഉപയോഗിച്ചത്. ഇനി മുതല്‍ കോവിഡ്-19 പ്രതിരോധത്തിനുള്ള ദുരിതാശ്വാസ നിധിയായിട്ടാവും ഇനി അത് പ്രവര്‍ത്തിക്കുക. സഹായം നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോള്‍ സംഭാവന ചെയ്യാം. നിങ്ങളാല്‍ ആവുന്ന സംഭാവനകള്‍ കഴിയുന്ന പോലെ അതിലേക്ക് നല്‍കാം.- മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
''നമ്മള് കടന്നുപോവുന്ന ആ പ്രതിസന്ധി ഘട്ടം ഒരു പരീക്ഷണഘട്ടമാണ്. ഇതിനെ നമുക്ക് അതിജീവിക്കേണ്ടതുണ്ട്. ലോകത്തെ വലിയ ശക്തികള്‍ പോലും എന്ത് ചെയ്യണമെന്ന് അറിയാതെ നില്ക്കുന്ന അവസ്ഥയാണ് ഇത്. ഇത് നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഈ പരീക്ഷണഘട്ടത്തെ കടന്നുപോവേണ്ടതുണ്ട്. നമ്മുടേതായ ഐക്യത്തിലൂടെയാണ് നാം നമ്മുടെ കരുത്ത് പ്രകടിപ്പിക്കേണ്ടത്. പകച്ചുനിന്നിട്ട് കാര്യമില്ല. പകച്ചുനിക്കലല്ല പോംവഴി. രോഗം പടരാതിരിക്കാനുള്ള ജാഗ്രതയാണ് നാം വെച്ചുപുലര്‍ത്തേണ്ടത്''- മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.