നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തില്‍

    Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തില്‍

    രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 4,35,758 ആയി. രാജ്യത്ത് നിലവില്‍ 3,22,327 പേര്‍ കോവിഡ് ചികിത്സയിലുണ്ട്. 3,25,12,366 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിതച്ചത്. 3,17,54,281 പേര്‍ രോഗമുക്തി നേടി.

      അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം. കേരളത്തില്‍ ചൊവ്വാഴ്ച 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,04,53,773 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

      Also Read-Covid 19 | സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല; ഞായറാഴ്ച ലോക്ഡൗണ്‍ പുനഃസ്ഥാപിച്ചു

      90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, പാലക്കാട് 14, കാസര്‍ഗോഡ് 12, കൊല്ലം, പത്തനംതിട്ട, വയനാട് 7 വീതം, ഇടുക്കി, എറണാകുളം, തൃശൂര്‍ 5 വീതം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 3 വീതം, മലപ്പുറം 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,349 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1087, കൊല്ലം 1483, പത്തനംതിട്ട 642, ആലപ്പുഴ 1224, കോട്ടയം 1099, ഇടുക്കി 473, എറണാകുളം 1170, തൃശൂര്‍ 2476, പാലക്കാട് 1773, മലപ്പുറം 3025, കോഴിക്കോട് 2426, വയനാട് 663, കണ്ണൂര്‍ 1187, കാസര്‍ഗോഡ് 621 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,59,335 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,72,357 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

      Also Read-Covid 19 | പത്ത് ജില്ലകളില്‍ പരിശോധന വ്യാപകമാക്കാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,67,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,41,012 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,039 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2078 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
      Published by:Jayesh Krishnan
      First published:
      )}