നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | രാജ്യത്ത് 43,654 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പകുതി കേസുകളും കേരളത്തില്‍ നിന്ന്

    Covid 19 | രാജ്യത്ത് 43,654 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പകുതി കേസുകളും കേരളത്തില്‍ നിന്ന്

    രാജ്യത്തെ പുതിയ രോഗികളില്‍ പകുതിയോളവും കേരളത്തിലാണ്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 640 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,14,84,605 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. 3,06,63,147 പേര്‍ ഇതിനകം രോഗമുക്തി നേടി. 41,678 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗമുക്തി നേടി.

      അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. രാജ്യത്തെ പുതിയ രോഗികളില്‍ പകുതിയോളവും കേരളത്തിലാണ്.

      കേരളത്തില്‍ ഇന്നലെ 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      Also Read-Covid 19| മലപ്പുറത്ത് ഇന്ന് നാലായിരത്തിന് മുകളിൽ രോഗികൾ; നാല് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ

      24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്.

      കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.

      Also Read-Covid 19 | ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടും; നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,415 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 859, കൊല്ലം 653, പത്തനംതിട്ട 393, ആലപ്പുഴ 603, കോട്ടയം 801, ഇടുക്കി 245, എറണാകുളം 1151, തൃശൂര്‍ 2016, പാലക്കാട് 1015, മലപ്പുറം 2214, കോഴിക്കോട് 1758, വയനാട് 325, കണ്ണൂര്‍ 664, കാസര്‍ഗോഡ് 718 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,45,371 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,43,043 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,36,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,931 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2351 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
      Published by:Jayesh Krishnan
      First published:
      )}