തിരുവനന്തപുരം: തലസ്ഥാനത്തെ നെഞ്ചുരോഗാശുപത്രിയിലെ രണ്ട് ഡോക്ടർമാരുൾപ്പെടെ എട്ട് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പുലയനാർകോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരുമായി സമ്പർക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പ്രധാനമായും ക്ഷയരോഗ ചികിത്സ നടക്കുന്ന ആശുപത്രിയാണിത്.
അതേസമയം, തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനും പബ്ലിക് ഹെൽത്ത് ലാബിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ എട്ട് ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.