• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | പാലാ നഗരസഭ ജീവനക്കാരന് കോവിഡ്; നഗരസഭ കാര്യാലയം അടച്ചു

COVID 19 | പാലാ നഗരസഭ ജീവനക്കാരന് കോവിഡ്; നഗരസഭ കാര്യാലയം അടച്ചു

നഗരസഭയിലെ കൗൺസിലർമാർ അടക്കമുള്ളവരുടെ സാമ്പിൾ പരിശോധനയ്ക്ക് സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ഫലം വരുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കാനാണ് ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

covid 19

covid 19

  • News18
  • Last Updated :
  • Share this:
കോട്ടയം: പാലാ നഗരസഭയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാലാ നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരനാണ് ഇയാൾ. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചവരെ ജോലിയിൽ ഉണ്ടായിരുന്നു.

പനിയും ജലദോഷവും മൂലം അവധിയിൽ പ്രവേശിക്കുകയായിരുന്നു. ശനിയാഴ്ചയാണ് സ്രവപരിശോധനക്ക് ഇയാളെ വിധേയനാക്കിയത്.

You may also like:ഡിജിറ്റൽവൽക്കരണം: ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ [NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക് [NEWS] തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട് [NEWS]

സംഭവത്തെ തുടർന്ന് നഗരസഭാ കാര്യാലയം താൽക്കാലികമായി അടച്ചു. ആരോഗ്യവിഭാഗം പ്രവർത്തകർ ഇന്ന് കാര്യാലയം അണുവിമുക്തമാക്കി. നഗരസഭയിലെ ക്വാറന്റീൻ കേന്ദ്രവുമായി ബന്ധപ്പെട്ട് ജീവനക്കാരൻ  സേവനമനുഷ്ഠിച്ചിരുന്നു. ഇതും ആശങ്ക വർദ്ധിപ്പിക്കുന്നു.

ജീവനക്കാരന്റെ സമ്പർക്ക പട്ടിക വിപുലമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. നഗരസഭയിലെ കൗൺസിലർമാർ അടക്കമുള്ളവരുടെ സാമ്പിൾ പരിശോധനയ്ക്ക് സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ഫലം വരുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കാനാണ് ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
Published by:Joys Joy
First published: