Covid 19 | അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ്; ഒപ്പം പിടിയിലായ പത്ത് പേർ നിരീക്ഷണത്തിൽ

അറസ്റ്റിലായ സ്ത്രീകളെ കണ്ണൂരിലും പുരുഷന്മാരെ ആലത്തൂർ ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: August 10, 2020, 1:32 PM IST
Covid 19 | അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ്; ഒപ്പം പിടിയിലായ പത്ത് പേർ നിരീക്ഷണത്തിൽ
Covid
  • Share this:
ഷൊർണൂർ: അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു.സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാത്രി കുളപ്പുള്ളി ലോഡ്ജിൽനിന്നും അറസ്റ്റിലായ അസം സ്വദേശിനിയായ 35-കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുൾപ്പെടെ 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്ത പത്തുപേരും റിമാൻഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

അറസ്റ്റിലായ സ്ത്രീകളെ കണ്ണൂരിലും പുരുഷന്മാരെ ആലത്തൂർ ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത്. അസം സ്വദേശികളുൾപ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.

You may also like: 'കരിപ്പൂർ രക്ഷാദൗത്യം ഏകോപിപ്പിച്ചത് മന്ത്രി എ.സി മൊയ്തീൻ'; മന്ത്രി കെ.ടി ജലീലിന്റെ അവകാശവാദം ശരിയോ? [NEWS]ചെല്ലാനത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷണപ്പൊതിയിലെ നൂറ് രൂപ നോട്ട്; ആ പൊതിച്ചോറിൽ കണ്ടത് മലയാളിയുടെ മനസ്സ് [NEWS] Mഅമ്മയുടെ സഹോദരിയും കാമുകനും ചേർന്ന് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അറസ്റ്റിൽ [NEWS]

രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. നിരീക്ഷണകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യപ്രവർത്തനം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവിടെയെത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജിൽ അണുനശീകരണം നടത്തും.
Published by: Aneesh Anirudhan
First published: August 10, 2020, 1:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading