നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | കൊച്ചിയിൽ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കോവിഡ് സ്ഥിരീകരിച്ചു 

  COVID 19 | കൊച്ചിയിൽ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കോവിഡ് സ്ഥിരീകരിച്ചു 

  ആൻറിജൻ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് കോവിഡ് സ്ഥിരീകരണം.

  Devassy Alunkal

  Devassy Alunkal

  • Share this:
  കൊച്ചി: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. 80 വയസായിരുന്നു.

  ആൻറിജൻ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് കോവിഡ് സ്ഥിരീകരണം. ഇദ്ദേഹത്തിൻറെ മകനും കോവിഡ് സ്വീകരിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണം മുതൽ തന്നെ സജീവ പ്രവർത്തകനായിരുന്നു ദേവസി ആലുങ്കൽ.
  TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]'അവർ ദൈവത്തിന് തുല്യർ'; പ്ലാസ്മ ചികിത്സയ്ക്ക് സന്നദ്ധരായവരെ ആദരിച്ച് വിജയ് ദേവരകൊണ്ട[PHOTO]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
  1979 ലും 1991 ലം പാർട്ടിയെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജെ ഡി എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എറണാകുളം ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

  മഹാരാജാസ് കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു  വിദ്യാഭ്യാസകാലം. സ്വതന്ത്രവിദ്യാർത്ഥി സംഘടനയായ ഐ എസ് ഓയിലൂടെയാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് എത്തിയത്. കൊച്ചിൻ ഷിപ്പിയാർഡ് ബോർഡ് മെമ്പർ , കെഎസ്എഫ്ഇ  ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
  Published by:Naseeba TC
  First published:
  )}